നഗരത്തിൽ ഹൃദയജാലകത്തിൽ
നാം കുന്നുകൂട്ടിയ മലിനമാം രക്തം
നേരിന്റെ പാതകൾ പാടെ മറന്ന്
നാടിനായ് ശവകുടീരങ്ങൾ തീർത്തവർ
പാടത്തിന് പച്ചവിരിപ്പിലെല്ലാം
പട്ടണകുടീരങ്ങൾ കുന്നുകൂടി
കെട്ടിക്കിടക്കുന്ന തോടുകളിൽ
കെട്ടിടം തീർക്കുന്ന വീരന്മാരേറെ
പ്ലാസ്റ്റിക്കിന്റെ പിരമിഡുകൾ
പുഴയുടെ തീരത്തും ഉയർന്നുവല്ലോ
വാനോളം സ്വപ്‌നങ്ങൾ ഉയരുന്നു
വിളിക്കാതെ വൈറസും വരുന്നുവല്ലോ
വെയിലിന്റെ കിരണങ്ങൾ പോരറിയിച്ചു
വരണ്ടുണങ്ങിയല്ലോ നദികളും
ഒരു തുള്ളി മഴയും കാത്തവർ
ഒരു കൊച്ചു പിരമിഡിൻ മുകളിൽ
പരിസരശുചിത്വം വേണമെന്ന്
പലരും പറഞ്ഞത് കേട്ടതില്ല
പരിഗണിക്കാതെ നീ പോയെങ്കിൽ
പരിഭവം പലരൂപങ്ങളിൽ