എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ഒഴുക്കിൻ്റെ ജീവപ്രവാഹം
ഒഴുക്കിൻ്റെ ജീവപ്രവാഹം
രാപ്പകലില്ലാതെ നദിയൊഴുകുന്നു .പക്ഷെ മലിനീകരണത്തിൻ്റെ നിഴൽപാടുകൾ നദികളുടെ ആത്മാവിനെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാഴ്ച കേരളത്തിലും കാണാം .മലയാള നാടിൻ്റെ നിലനിൽപ്പിൻ്റെ അടിസ്ഥാനം തന്നെ നദികളാണ് .പക്ഷെ മനുഷ്യൻ്റെ ആർത്തിയും അനിയl ന്തിതമായ കടന്നുകയറ്റവും പുഴകളുടെ സ്വാഭാവിക ഘടനയെ തകർക്കുന്നു .കേരളത്തിൻ്റെ പുണ്യനദിയായ പമ്പയും നീളത്തിൻ്റേയും ജലസമ്പത്തിൻ്റേയും കാര്യത്തിൽ മുന്നിൽ നിൽക്കുന്ന പെരിയാറുമൊക്കെ മരണത്തിൻ്റെ വക്കിൽ നിൽക്കുന്നതിൻ്റെ സചിത്ര റിപ്പോർട്ടുകൾ നാം മാധ്യമങ്ങളിൽ കാണുന്നു . മണൽവാരൽ ശക്തി പ്രാപിച്ചപ്പോൾ ഒഴുക്ക് നിലച്ചു .പുഴകൾ വരണ്ടുണങ്ങി ചാലായിത്തീരാൻ അധികനാൾ വേണ്ടിവന്നില്ല .മത്സ്യങ്ങളും ജലസമ്പത്തും തുടച്ചു നീക്കപ്പെട്ടു .ഇളം കാറ്റ് വീശിയടിച്ചിരുന്ന ഹരിതാഭമായ പുഴയോരം ജീവനില്ലാത്തതായി തീർന്നു .ഒഴുക്കു നിലച്ചപ്പോൾ അവിടങ്ങളിൽ കെട്ടിക്കിടന്ന വെള്ളത്തിൽ നിന്ന് പകർച്ചവ്യാധികളുടെ രോഗാണുക്കൾ ജന്തുജാലങ്ങളിലേക്ക് കുടിയേറി . പുഴകളില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാനാവില്ല .മലയാളക്കരയുടെ ജീവധാര നദികൾ തന്നെയാണ്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം