എം.എം.എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ നാം സംരക്ഷിക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ നാം സംരക്ഷിക്കണം

ഇന്ന് ലോകം അഭിമുഖീ കരിക്കുന്ന എറ്റവും വലിയ വിപത്താണ് പരിസ്ഥിതി നശീകരണം..... ലോകത്ത് മുഴുവനുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനം ഇല്ല... പരിസ്ഥിതി എന്നാൽ വളരേ ചെറിയ തലത്തിൽ ഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമാണ് എന്നാണ് ലോകം വീക്ഷിക്കുന്നത് ഒരു പക്ഷെ പരിസ്ഥിതി അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറിയിരിക്കുന്നു .....പരിസ്ഥിതി നശിക്കുന്നു...... ചതുപ്പുകൾ,പാടം മുതലായവ നികത്തുന്നതിനാൽ.. ജലസ്രോതകളിൽ അണക്കെട്ട് പോലുള്ളവ നിർമിക്കുക... മരങ്ങൾ,ചെടികൾ, കാടുകൾ എന്നിവ വെട്ടി നശിപ്പിക്കുക ...... പാറകൾ,കുന്നുകൾ ഇടിച്ചു നിരപ്പാക്കുക... കുഴൽ കിണറുകളുടേ അമിത ഉപയോഗം വ്യവസായ ശാലകളിൽ നിന്ന് പുറം തള്ളുന്ന പുക.. ഫാക്ടറികളിൽ നിന്ന് പുഴയിലെക്ക് ഒഴുക്കുന്ന മലിനജലം....... E- വേസ്റ്റ്,പ്ലാസ്റ്റിക് എന്നിവ പോലുള്ള മണ്ണിൽ അലിയാത്ത വസ്തുക്കൾ അറവുമാലിന്യങൾ......... ഇവയൊക്കെയാണ് നമ്മളും നിങ്ങളും പരിസ്ഥിതി സംരക്ഷ്കരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം...... പാരിസ്ഥിതിയുടെ ബഹിർസ്പുരണങ്ങളയി കാണുന്ന മാലിന്യങ്ങൾ മുതൽ കൊടുമുടികൾ ഇടിച്ചു നിരത്തുന്നത് വരെയുള്ള സംഭവങ്ങളാണ്‌ ഭൂമിയുടെ നിലനിൽപ്പിന് തന്നെ പരിണമിക്കുന്നത് . ഇതിനെതിരെ നാം ഓരോരുത്തരുടെയും ശബ്ദം ഉയരേണ്ടതുണ്ട്!

ഫാത്തിമ റഫ്‍ന
8 എച്ച് എം.എം.എച്ച്എസ്എസ് തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം