പുഴയോരങ്ങൾ വെട്ടിപ്പിടിച്ച്
മണിമാളികകൾ നിർമ്മിക്കരുതേ
കാടുകൾ വെട്ടിയില്ലാതാക്കിയും
വയൽ നികത്തിയും
പ്രകൃതിയെ കൊല്ലരുതേ.
മരങ്ങൾ വെട്ടിയില്ലാതാക്കി
മഴക്കാലം തെറ്റിപ്പെയ്യുന്നു.
കുന്നുകൾ ഇടിച്ചും
ആവാസങ്ങൾ നശിപ്പിച്ചും
പ്രകൃതിയെ കരയിക്കുമ്പോൾ
ഒന്നോർക്കുക മനുഷ്യാ നീ
മണ്ണും ജലവും വായുവുമില്ലാതെ
നിനക്ക് ഭൂവിൽ നിലനിൽപ്പില്ലാ
മഹാമാരിയെ നേരിടാൻ
ശക്തി പ്രകൃതി തരില്ലാ.
ഒന്നിക്കാം നമുക്കൊന്നിക്കാം
പ്രകൃതിയെ നമുക്ക് രക്ഷിക്കാം
മഹാമാരിയെ നേരിടാം.