മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/ അവധിക്കാലം -2020

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം -2020

പുതുവർഷത്തെ വളരെയധികം സന്തോഷത്തോടെയും പ്രതീക്ഷയോടെയും ആയിരുന്നു എല്ലാവരും വരവേറ്റത് . മാസം മൂന്നാല് പോയതറിഞ്ഞില്ല.പരീക്ഷ എല്ലാം കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കാൻ തയ്യാറെടുക്കുകയായിരുന്നു കുട്ടികൾ.ആ സമയത്താണ് കൊറോണ(കോവിഡ്19) എന്ന മഹാമാരി ലോകത്താകമാനം പടർന്ന് പിടിച്ച് ജനങ്ങളെ മുഴുവനും ഭീതിയിലാക്കിയത്.എന്തു ചെയ്യണമെന്ന് ഭരണാധികാരികൾക്ക് പോലും അറിയാത്ത അവസ്ഥ.ചൈന, അമേരിക്ക, ഇറ്റലി,ഇറാൻ എന്നീ രാജ്യങ്ങളിൽ മരണസംഖ്യ കൂടികൊണ്ടിരുന്നു.

അധികം വൈകാതെ ഈ രോഗം പടർന്ന് പിടിക്കാൻ തുടങ്ങി ജനങ്ങൾ തമ്മിലുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗം പടർന്ന് പിടിക്കുന്നത്.അതുകൊണ്ട് ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുന്നതിനായി പ്രധാനമന്ത്രി രാജ്യത്തൊട്ടാകെ ലോക്ക്ഡൗൻ പ്രഖ്യാപിച്ചു.ജനങ്ങൾ എല്ലാവരും വീടുനുള്ളിൽ കഴിച്ചുകൂട്ടുന്ന സമയം.എന്നിട്ടും കുട്ടികൾ കളിക്കുന്നതിനും മറ്റുമായി പലയിടത്തും കൂട്ടംകൂടുന്നുണ്ടെന്ന്‌ അറിയാൻ ഇടയായി.അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണമെന്ന് കരുതി ഞാൻ എന്റെ സുഹൃത്തിനെ കാണാൻ പുറത്തേക്കിറങ്ങി.ഞങ്ങളുടെ വീടിനടുത്ത് ഒരു തോടുണ്ട്. അവിടെ നിരവധി ആളുകൾ തുണികൾ കഴുകാനും, കുളിക്കാനും വരാറുണ്ട്,പിന്നെ അവധിക്കാലം ആയതിനാൽ കുട്ടികൾ നീന്തൽ പഠിക്കാനും വരാറുണ്ട്.ഞാൻ തൊടിന്റടുത്തെത്തിയപ്പോൾ എന്റെ സുഹൃത്തും മറ്റൊരാളും അവിടെ സംസാരിച്ച് നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.അവർതമ്മിൽ എന്തോ അഭിപ്രായവ്യത്യാസം തോന്നിയ ഞാൻ അവരുടെ അടുത്ത് ചെന്ന് കാര്യം തിരക്കി .ആ സമയം അവിടെ മറ്റാരും ഉണ്ടായിരുന്നില്ല , അയാൾ തോട്ടിലേക്ക് മാലിന്യം ഇട്ടത്തിനെ എന്റെ സുഹൃത്ത് ചോദ്യം ചെയ്യുകയായിരുന്നു.മാലിന്യവും മറ്റും തോട്ടിലും പുഴയിലും മറ്റ് പരിസരങ്ങളിലും വലിച്ചെറിയുന്നതുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും രോഗങ്ങളെ കുറിച്ചും ഞങ്ങൾ അയാളെ പറഞ്ഞുമനസിലാക്കി .ഇനി ഇതുപോലുള്ള കാര്യങ്ങൾ ചെയ്യില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകി അയാൾ വീട്ടിലേക്ക് മടങ്ങി.ഞങ്ങൾ മടങ്ങാൻ നേരത്ത് കുറച്ച് ആളുകൾ അവിടേക്ക്‌ വരുന്നുണ്ടായിരുന്നു. ആ കൂട്ടത്തിൽ മുതിർന്നവരും കുട്ടികളുമുണ്ടായിരുന്നു.കുളിക്കാനും നീന്തനുമായിട്ട് വരുന്നവരായിരുന്നു കോവിഡ് 19 പടർന്നു പിടിക്കുന്നു സാഹചര്യത്തിൽ ഇതുപോലുള്ള ഒത്തുചേരൽ നല്ലതല്ല .കോവിഡ് 19 എന്ന മഹരോഗം പടർന്ന് പിടിക്കുന്നതിനെ കുറിച്ച് ഞങ്ങൾ അവർക്ക് പറഞ്ഞു മനസിലാക്കി കൊടുത്തു.അവർ തിരിച്ചു പോയി.ഞാൻ എന്റെ സുഹൃത്തിനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് മടങ്ങി.

എസ് .നന്ദുകൃഷ്ണ
7 C മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം