ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/ഞാനും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും കൊറോണയും

കൊറോണ കൊറോണ കൊറോണ
എങ്ങും മുഴങ്ങുന്നീ നാമം
എത്ര നാളായി ഞാൻ വീട്ടിലിരിക്കുന്നു
കണ്ണു നിറഞ്ഞു പോകുന്നു , എന്റെ കണ്ണു നിറഞ്ഞു പോകുന്നു
ക്ലാസില്ല , സ്കൂളില്ല , അധ്യാപകരില്ല
എൻ പ്രീയ കൂട്ടുകാരില്ല.
പാതി മുറിഞ്ഞൊരെൻ നല്ല പരീക്ഷകൾ
ഒരു ദിവാ സ്വപ്നമായി പോയോ
ഇതുവരെ കേൾക്കാത്ത വാക്കിൽ കടുങ്ങി നാം
ഇതുവരെ കാണാത്ത ലോക്ഡൗണിലായി
അമ്മ അടുക്കളേൽ ലോക്ഡൗൺ
എന്റെയച്ഛൻ ഇറയത്ത് ലോക്ഡൗൺ
പാഠപുസ്തകമില്ല , പഠനമില്ല
സാരി ഊഞ്ഞാലായി മാറ്റിയെന്നമ്മ
ചാമ്പയും പ്ലാവിന്റെ കൊമ്പും
എന്റെ ഊഞ്ഞാലിനൊപ്പം ചാഞ്ചാടി
കൊട്ടും കുരവയുമില്ല ,
കാമദേവനു പൂരം കുളിയുമില്ല
വിഷുക്കണിയില്ല , പടക്കമില്ല ,
നല്ല കൈനീട്ടമില്ല , സദ്യയില്ല.
മത്തനും വെള്ളരി വെണ്ടക്ക കയ്പക്ക
ചെഞ്ചീര വഴുതിന വൻപയറും
ഇതുവരെ കാണാത്ത പച്ചക്കറികളെൻ
വീട്ടുവളപ്പിൽ തലപൊക്കിടുന്നു.
സഞ്ചാരമില്ല പണക്കൊഴുപ്പില്ല
ആർഭാടമില്ല , പുറംതീറ്റയില്ല .
"ഇങ്ങനേം ജീവിക്കാൻ"പറ്റുമെന്ന്
നമ്മളൊന്നായ് തെളിയിച്ചുകാട്ടി .
ഓഖിയെ തോൽപ്പിച്ച മലയാളിയാ
ഞങ്ങൾ പ്രളയത്തെ തോൽപ്പിച്ച മലയാളിയാ
നിപയെ തോൽപ്പിച്ച മലയാളിയാ
‍ഞങ്ങൾ നിന്നെയും തോൽപ്പിച്ചു പടിയറക്കും
ഒരുപാട് സോപ്പിട്ടുഞാൻ ചൊല്ലിടട്ടെ
പോകൂ കൊറോണെ നീ വേഗം
പോകൂ കൊറോണേ നീ വേഗം
 പോകൂ കൊറോണെ നീ വേഗം

വിഷ്ണു പ്രിയ ആർ നാഥ്
9 എ ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത