വെറുമൊരു അണുവാണെങ്കിലും
തെല്ലൊന്നുമല്ലല്ലോ നിന്റെ
അഹങ്കാരം...
വിശപ്പിന്റെ തീച്ചുളയിൽ
വെന്തു മരിച്ചവർക്ക്
ആത്മശാന്തി കിട്ടി
നിന്റെ വരവിൽ
കാരണം, സമൂഹഅടുക്കള-
യെങ്ങും സുസജ്ജo
കുത്തഴിഞ്ഞ് ആടിയ
തെരുവ് വീഥികൾ
ശൂന്യയതിനും നിന്റെ
താണ്ഡാവം ഹേതു..
കോറോണയെ.,
നിന്റെ വിരാമത്തിനായി
പാത്രം കൊട്ടി,
ഇരുട്ടത്ത് ടോർചടിച്ചു
ഐക്യം പ്രകടിപ്പിച്ചു
ഒടുവിൽ, സഹിക്ക വയ്യാതെ
ചോദിക്കയാണ്
വിട്ടു പൊക്കൂടെ??