സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/കരുതൽ
കരുതൽ
ലോകത്തെ മുഴുവനും ആയി നടുക്കി വിറപ്പിക്കുന്ന ഒരു മഹാമാരി ആണല്ലോ കൊറോണ വൈറസ് 2019 നവംബറിൽ ചൈനയിലെ വുഹാനിൽ ആദ്യമായി കൊറോണ പൊട്ടിപ്പുറപ്പെട്ടു. എന്നാൽ ഫെബ്രുവരി മാസത്തോടെ കൊറോണ വൈറസ് പടർന്നുപിടിച്ചു. അത്തരത്തിൽ ഉള്ള വാർത്ത കേട്ടതോടെ മനുഷ്യന് ആകെ ഭയം തോന്നി. ഇതിനിടയിലാണ് ലോക്ക് ഡൗൺ കടന്നുവന്നതോടെ ലോകത്തിലാകെ വി ജനതയാണ്. മദ്യത്തെ ഒരു ഹരം ആക്കിയ കുറച്ച് ജനങ്ങൾ lock down കാലത്ത് അത് ഇല്ലാതായപ്പോൾ അവരുടെ മുന്നിലെ വഴി മരണമായിരുന്നു. എന്നാൽ ഇന്ത്യപോലുള്ള മറ്റ് രാജ്യങ്ങളിലും രോഗികളുടെ എണ്ണത്തിന് മൂർച്ച കൂടിയപ്പോൾ ഇതാ കേന്ദ്ര സർക്കാർ മെയ് എട്ടുവരെ ലോക്ക് ഡൗൺ നീട്ടി. ഇതുവരെ പറഞ്ഞത് ലോകത്തിലെ ഇപ്പോഴത്തെ അവസ്ഥയാണ് എന്നാൽ ചെറിയ കാര്യങ്ങളിലൂടെ പടരുന്ന കോവിഡ് 19 എന്ന മഹാമാരി എങ്ങനെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം. മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക, അനാവശ്യമായി പുറത്തിറങ്ങാതെ ഇരിക്കുക, ഇടയ്ക്കിടെ സോപ്പോ സാനിറ്ററി സർ കൊണ്ടോ സർക്കാർ പറഞ്ഞിരിക്കുന്ന രീതിയിൽ കൈ കഴുകുക. നമ്മുടെ പ്രതിരോധശക്തിയെ കൂട്ടാനായി പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാൻ ശ്രമിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, ആർക്കെങ്കിലും പനിയോ ചുമയോ ശ്വാസതടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ദിശ നമ്പറിലോ ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടുക. കൊറോണ രോഗം തടയുന്നതിൽ കേരളം ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണ്. രണ്ട് പ്രളയവും നിപ്പയും അതിജീവിച്ച നമ്മൾ ഈ മഹാമാരിയും അതിജീവിക്കും എന്നുപറഞ്ഞ് ഈ കോ വിഡ് കാലത്ത് വീട്ടിലിരുന്ന് കൊറോണ ക്കെതിരെ പോരാടാം.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം