Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നൻമയ്ക്ക്
ശുചിത്വം ഒരു സംസ്കാരമാണ്. ഓരോ ജീവിയും അതിൻറെ ചുറ്റുപാടുമുള്ള മറ്റു സഹജീവികളും പ്രകൃതിയുമായി പരസ്പരം ആശ്രയിച്ചു ജീവിക്കുന്നു. നമ്മുടെ സമൂഹം ആകട്ടെ വ്യക്തികളിലും കുടുംബങ്ങളിലും അധിഷ്ഠിതമാണ് .അതുകൊണ്ട് ആവാസവ്യവസ്ഥ നിലനിർത്തേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. എന്നാൽ പരിസര ശുചിത്വത്തിനും പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിലും നാം വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. അതുകൊണ്ടുതന്നെ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. രോഗങ്ങൾ മൂലമുള്ള പകർച്ചവ്യാധികൾ കേരളത്തിൽ വർധിച്ചു വരാനുള്ള കാരണം ഇതാണ്. ആഹാരാവശിഷ്ടങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും നമ്മുടെ മണ്ണിൽ വലിച്ചെറിയുന്നതും നമ്മുടെ പരിസരങ്ങളിലും മറ്റും മലിനജലം കെട്ടിക്കിടക്കുന്നതും പകർച്ചവ്യാധികളും മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ രോഗങ്ങൾ ഉടലെടുക്കുന്നതിനും കാരണമാകുന്നു. ഇത്തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നത് നമ്മുടെ ആവാസ വ്യവസ്ഥയെ തകരാറിലാക്കുന്നു. ഈ പ്രകൃതിയും ഈ ജൈവ വൈവിധ്യവും ആവാസ വ്യവസ്ഥയും ഒക്കെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ . പ്ലാസ്റ്റിക്കും മറ്റു ചപ്പുചവറുകളും കൂട്ടിയിട്ട് കത്തിക്കുന്നത് പരിസര മലിനീകരണത്തിനും വിഷ വാതകങ്ങളുടെ ആവിർഭാവത്തിനും കാരണമാകുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും പിന്നോക്കം പോയിരിക്കുന്നു. കൃഷിയിടങ്ങളിലെ അമിത രാസവളപ്രയോഗം ജീവികളുടെ വളർച്ചയെ തന്നെ തകരാറിലാക്കുന്നു. വസ്തുക്കൾ ഇന്ന് പ്ലാസ്റ്റിക് പാക്കറ്റുകളിലും മറ്റും ആണ് ലഭിക്കുന്നത്. ഉപയോഗശൂന്യമായ വസ്തുക്കൾ പൊതുസ്ഥലത്തും പരിസരപ്രദേശത്തും വലിച്ചെറിയുന്നത് ഭയാനകമായ പരിസ്ഥിതി പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിനായി ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിന് കമ്പോസ്റ്റ് നിർമ്മിക്കാം. പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യാം. പരിസര ശുചിത്വംപോലെ തന്നെ പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. വ്യക്തി ശുചിത്വം പാലിക്കുന്നവരിൽ രോഗങ്ങളും കുറവായിരിക്കുന്നു. കൊറോണ പോലുള്ള മഹാമാരി ലോകത്താകെ പടർന്നുപിടിക്കുന്ന സാഹചര്യത്തിലും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതും വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|