ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ഒരു കൊച്ചു ഗ്രാമത്തിൽ നല്ലവരായ കുറെ ആളുകൾ താമസിച്ചിരുന്നു. അവിടെ അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന കുട്ടികളായിരുന്നു അനു,നന്ദു,അമ്മു,അപ്പു എന്നിവർ.അവർ സന്തോഷത്തോടെ പഠിച്ചും കളിച്ചും നടക്കുന്ന സമയത്താണ് കൊറോണ എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടത്.അതോടെ അവരുടെ സ്കൂൾ അടച്ചു.കളിയും ചിരിയും മാറി.പഠനത്തിൽ മുൻനിരയിലായിരുന്നു അവർ.സ്കൂളിൽ പോകാൻ കഴിയാത്തതിലും കൂട്ടുകാരെയും അധ്യാപകരെയും കാണാത്തതിലും അവർക്ക് വളരെ സങ്കടം തോന്നി.എന്നാലും വീട്ടിനുളളിൽതന്നെ സുരക്ഷിതരായിരിയ്ക്കാനും മഹാമാരിയെ തുരത്താൻ തന്നാൽ കഴിയുന്നതൊക്കെ ചെയ്യാനും അവർ തീരുമാനിച്ചു. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകി.അത് വീട്ടുകാരെയും പറഞ്ഞ് മനസ്സിലാക്കി.അതുപോലെ പുറത്ത് പോവാതിരിയ്ക്കുകയും പോവുകയാണെങ്കിൽ മാസ്ക് ധരിയ്ക്കുകയും ചെയ്തു. “ ഈ കൊറോണക്കാലം എന്തിന് വെറുതെ കളയണം " അവർ ചിന്തിച്ചു. ഒന്നിച്ച് കുറച്ച് നല്ല കാര്യങ്ങൾ ചെയ്യാൻ അവർ തീരുമാനിച്ചു. അങ്ങനെ അവർ അവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുകയും വീട്ടിൽ പൂന്തോട്ടങ്ങളും കൃഷിത്തോട്ടങ്ങളും ഒരുക്കുകയും ചെയ്തു.അവരുടെ നല്ല പ്രവൃത്തിയെ നാട്ടുകാർ അഭിനന്ദിച്ചു.അവർക്ക് സന്തോഷമായി.കൊറോണ എന്ന മഹാമാരിയെ നമ്മൾ തുരത്തുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |