വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/അസൂയക്കാരനായ തവള

Schoolwiki സംരംഭത്തിൽ നിന്ന്
അസൂയക്കാരനായ തവള
ഒരിടത്തൊരു കുളം ഉണ്ടായിരുന്നു. ആ കുളത്തിൽ നിറയെ തവള ഉണ്ടായിരുന്നു. അതിൽ ഒരു താവളയ്ക്കു വളരെ ഭംഗി ആയിരുന്നു. ആ തവളയുടെ പേര് ലുട്ടു എന്നായിരുന്നു. ലുട്ടുവിന് വളരെ ഭംഗി ആയതു കൊണ്ട് മറ്റു താവളകൾക്കെല്ലാം അസൂയ ആയിരുന്നു.അതു കൊണ്ട് മറ്റു താവളകളെല്ലാം ലുട്ടുവിനെ കൂട്ടത്തിൽ കൂട്ടുമായിരുന്നില്ല. ലുട്ടുവിനെ കുളത്തിൽ നിന്ന് ഓടിക്കണം എന്നായിരുന്നു തവളകളുടെ മോഹം. ലുട്ടുവിനെ കുളത്തിൽ നിന്ന് ഓടിക്കാൻ പല രീതിയിലും ശ്രമിച്ചു പക്ഷെ അതൊന്നും സാധ്യം ആയിരുന്നില്ല. ഒരു പദ്ധതി സാധ്യം ആയി ആ പദ്ധതി രണ്ട് കോലുകൾ ക‍ുത്തി.അതിൽ ഒരു തുണി കെട്ടി ലുട്ടു വരുമ്പോൾ പുറകിൽ നിൽക്കണം. സ്നേഹത്തോടെ വാ ലുട്ടു എന്ന് പറയണം ലുട്ടു വലയിൽ കുടുങ്ങും. പദ്ധതി എല്ലാം നടന്നു. പക്ഷെ നേരെ തിരിച്ചായിരുന്നു ലുട്ടുവിന്റെ പുറകിൽ തവള പിടുത്തക്കാരൻ ദാമു ഒരു കെണി വച്ചിട്ട‍ുണ്ടായിരുന്നു. അതിൽ താവളകളെല്ലാം കുടുങ്ങി ലുട്ടുമാത്രം രക്ഷപെട്ടു.
ശദ ഫാത്തിമ. വി. പി
4 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ ഒളവിലം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ