ഇത് നമ്മുടെ ധർമ്മം
ഇത് നമ്മുടെ ലക്ഷ്യം
ഇത് നമ്മുടെ ലോകം
നമ്മുടെ നന്മയ്ക്കായ്..
ഉയിരിനായ്..ജീവനായ്..
പോരാടാം ഒന്നിച്ച്.
സ്നേഹിക്കാം...
കണികാണുവാൻ അപശകുനമായ-
ചൂലിനെ..
കയ്യിലെ സ്പ്രേ മണം മായ്ക്കുന്ന-
ഹാന്റ് വാഷിനെ..
സൗന്ദര്യം മറയ്ക്കുന്ന മാസ്കിനെ..
എന്നിട്ട്......
ഉയിർത്തെഴുന്നേൽക്കാം...
പുതുലോകത്തിലേക്ക്...
പുതുജീവനിലേക്ക്...
പുതുപ്രകൃതിയിലേക്ക്...
പുതിയ മനുഷ്യനായ്...