ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വലിയപ്രതിസന്ധിയാണ് കൊറോണ . ലോകജനതയെ കാർന്നുതിന്നുന്ന ഈ വൈറസിന്റെ ഉറവിടം ചൈനയിലെ വുഹാൻ ആണ് .ശ്വാസതടസ്സവും തൊണ്ടവേദനയും ആയി ഒരു വ്യക്തി ആശുപത്രിയെ സമീപിച്ചപ്പോഴാണ് കൊറോണ വൈറസ് കുടുംബത്തിലെ ഒരംഗമായ നോവൽ കൊറോണ വൈറസ് ഡോക്ടർമാർ വിദഗ്ധ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സമാനമായ ലക്ഷണങ്ങളുമായി ആളുകൾ ആശുപത്രിയിൽ എത്തിത്തുടങ്ങിയിരുന്നു . ജനുവരി 11ന് വുഹാനിൽ 61 കാരൻ മരണമടഞ്ഞതോടെ ചൈനയിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തു . തുടർന്ന് ജനുവരി 13 ന് തായ്ലൻഡിലെ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു .ചൈനയിൽ നിന്നെത്തിയ സഞ്ചാരിക്ക് ആയിരുന്നു വൈറസ് ബാധ കണ്ടെത്തിയിരുന്നത് ഇതോടെ ചൈനയ്ക്ക് പുറമേ വൈറസ് എത്തിയെന്ന് വ്യക്തമായി .
ഒരാഴ്ച കൊണ്ട് തന്നെ ഏഷ്യൻ രാജ്യങ്ങളിലെല്ലാം കൊറോണ പടർന്നു പിടിക്കുകയുണ്ടായി. ജനുവരി 16ന് ജപ്പാനിലും ജനുവരി 20ന് ദക്ഷിണ കൊറിയയിലും ജനുവരി 21 വാഷിംഗ്ടണിൽ വൈറസ് സ്ഥിരീകരിക്കുകയും ഉണ്ടായി .ജനുവരി 30ന് ചൈനയിൽ നിന്നെത്തിയ തൃശൂർ സ്വദേശിനി യിലൂടെ കൊറോണ വൈറസ് ഇന്ത്യയിലേക്കും കടന്നുവന്നു .ഈ സമയത്തൊക്കെ ചൈനയിലെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരുന്നു .ലോകരാജ്യങ്ങൾ ചൈനയിൽ നിന്ന് എത്തുന്ന വരെ കർശന പരിശോധനക്ക് വിധേയമാക്കി തുടങ്ങി. വ്യോമയാനം ,ട്രെയിൻ ,ജലഗതാഗതങ്ങൾ എന്നിവ പൂർണമായും നിർത്തലാക്കി . രാജ്യത്താകെ കർശന പരിശോധനകൾ നടത്തിയ ചൈന ചട്ടം തെറ്റിക്കുന്നവരെ പിടിച്ചുകെട്ടി രോഗാണുവിനെ തടയാൻ ഒരുങ്ങി . ജനുവരിയിൽ തന്നെ കാനഡ , മലേഷ്യ , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ രോഗബാധ തിരിച്ചറിഞ്ഞു . പിന്നീട് ചൈനീസ് യാത്രികർ ഏറെയെത്തുന്ന യൂറോപ്പിനെ ആണ് വലിയ ദുരന്തം കാത്തിരുന്നത് . ജനുവരി 24ന് യൂറോപ്പിൽ ആദ്യ രോഗബാധ ഫ്രാൻസിൽ കണ്ടെത്തി ,തുടർന്ന് ഇറ്റലിയിലും. ഫെബ്രുവരി ഒന്ന് ആവുമ്പോഴേക്കും ചൈനയിലെ മരണം 259ഉം രോഗബാധിതരുടെ എണ്ണം 11166 ഉം കഴിഞ്ഞിരുന്നു. മറ്റു രാജ്യങ്ങൾ ചൈനീസ് പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങി . 138 ഇന്ത്യക്കാരടക്കം 3711 പേരുമായി ലോകം ചുറ്റാനിറങ്ങിയ ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കപ്പൽ യക്കഹോമ കടൽത്തീരത്ത് പിടിച്ചിട്ടു . രോഗ ബാധഇല്ലെന്ന് കണ്ടു കപ്പലിൽ നിന്നും മടങ്ങിയ 20 പേർക്ക്കൊറോണ സ്ഥിരീകരിച്ചു .ഭൂഖണ്ഡങ്ങളെ വിറപ്പിക്കുന്ന വൈറസിന് ലോകാരോഗ്യ സംഘടന (W H O) പുതിയ പേരിട്ടു .കോവിഡ് 19 ( കൊറോണ വൈറസ് ഡിസീസ് 2019) . ഈജിപ്ത് വഴിയാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ എത്തിയത് .വലിയ പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ട രാജ്യങ്ങളിലൊന്നാണ് ഇറാൻ .മറ്റു രാജ്യങ്ങളെക്കാൾ മരണനിരക്ക് ഏറെയായി ഇറാനിൽ . അമേരിക്കയുടെ ഉപരോധം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഇറാൻ അത്യാവശ്യ മരുന്നുകൾ പോലും കിട്ടാതെ ബുദ്ധിമുട്ടിലായി . വൈറസ് വ്യാപനം ശക്തമായതോടെ ലോകമൊന്നാകെ പകച്ചു .കരുതലിന്റെ കാര്യത്തിൽ പിഴവു വന്നില്ല. എല്ലാവരും വ്യക്തി ശുചിത്വം ശീലമാക്കാൻ തുടങ്ങി .ഇന്ത്യയിൽ പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചു .വൈറസ് പിടി മുറുക്കും എന്നായപ്പോൾ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളും സ്തംഭിച്ചു .മനുഷ്യജീവിതവും സ്തംഭിച്ചു . അതോടെ സർക്കാറിൻറെ പ്രവർത്തനങ്ങളുമായി സഹകരിച്ച് ജനങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചു. സാമ്പത്തിക വ്യവസ്ഥയിൽ പിന്നോക്കം ഉള്ളവർക്ക് സർക്കാരിൻറെ കീഴിൽ സമൂഹ അടുക്കള ആരംഭിച്ചു . നിയമലംഘനം നടത്തുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റുകയും ,വാഹനം പിടിച്ചെടുക്കുകയും ചെയ്തു . പുറത്തിറങ്ങുന്നത് കർശനമായി വിലക്കി. ഡ്രോൺ ഉപയോഗിച്ച് ഇടുങ്ങിയ റോഡുകളും ഇടവഴികളും പോലീസിൻറെ നിയന്ത്രണത്തിലായി . പൊതു ചടങ്ങുകൾ മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. കർണാടക കേരള അതിർത്തി കർണാടകം അടച്ചു .അതോടെ ഏഴിൽ അധികം ജീവനുകൾ പൊലിഞ്ഞു . ലോകത്ത് ഇതിനകം തന്നെ ഒന്നര ലക്ഷത്തിലധികം മനുഷ്യർ മരണത്തിന് കീഴടങ്ങി .രോഗ ബാധയും മരണവും തുടർന്നു കൊണ്ടിരിക്കുന്നു . താരതമ്യേന ഇന്തിയിൽരോഗം നിയന്ത്രണ വിധേയമാണ് . മെയ് 3 വരെ പ്രഖ്യാപിച്ചിട്ടുളള ലോക്ക് ഡൗണിന് ശേഷം നമുക്ക് സാധാരണ ജീവിതം ആരംഭിക്കാം . കൊറോണയ്ക്കെതിരെ നമുക്കൊന്നായി കൈ കോർക്കാം .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം