ജി.എച്ച്.എസ്.എസ്. കരിമ്പ/അക്ഷരവൃക്ഷം/ഇത് അല്പം സ്പെഷ്യലാ...... സൂക്ഷിച്ചോ......
ഇത് അല്പം സ്പെഷ്യലാ...... സൂക്ഷിച്ചോ......
എയ്ഡ്‌സ്, ക്ഷയം, കുഷ്ഠരോഗം പോലുള്ള അസുഖങ്ങൾ പണ്ടു മുതൽക്കേ ഉണ്ടായിരുന്നു എന്നാൽ ആരോഗ്യ രംഗത്തെ പുത്തൻ കണ്ടുപിടുത്തങ്ങളും ശ്രദ്ധയും ആരോഗ്യ പരിപാലനവും മെച്ചപ്പെട്ട ജീവിതനിലവാരവും പുലർത്തുന്നതിനാൽ അവയൊക്കെ തന്നെ ഏറെക്കുറെ തുടച്ചുനീക്കാനും ആരോഗ്യ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ സാധ്യമായിട്ടുണ്ട്. എങ്കിലും ഈ ആധുനിക കാലഘട്ടത്തിൽ നിപ്പ, എബോള തുടങ്ങിയ പകർച്ചവ്യാധികൾ ഭൂമുഖത്തു പ്രത്യക്ഷമായിത്തുടങ്ങി. കുറച്ചു മാസങ്ങളായി കോവിഡ് -19എന്ന കൊറോണ വൈറസ് ഡിസീസ് 2019 ലോക ജനതയെ തന്നെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ് ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ 2019 നവംബറിലാണ് കോവിഡ്- 19ആദ്യമായി റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസ് കുടുംബത്തിൽ ഉൾപ്പെടുന്ന കോറോണവൈറസ് 1939കളിൽ തിരിച്ചറിഞ്ഞിരുന്നു. സാധാരണ കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ജലദോഷത്തിനും ന്യൂമോണിയക്കും കാരണമാകുന്ന കൊറോണ വൈറസിന്റെ ജനിതകഘടനയിൽ മാറ്റം വന്ന കോവിഡ് -19 ഓരോ നിമിഷവും നൂറുകണക്കിന് ജനങ്ങളുടെ ജീവൻ കവർന്നെടുക്കുകയാണ്. . രാജ്യങ്ങളിലേക്കു അതിവേഗം പകർന്നു കൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന ഈ പാൻഡെമിക് ഡിസീസിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല രോഗികളെ ചികിൽസിക്കുന്ന ഡോക്ടർ മാർക്കും നഴ്‌സുമാർക്കും വരെ രോഗം പടരുന്നതും അവരെ മരണത്തിലേക് നയിക്കുകയും ചെയ്യുന്നത് ശോചനീയമാണ് .
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം