ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/അമ്മുവിൻെറ ഇഷ്ടം

അമ്മുവിൻെറ ഇഷ്ടം

പണ്ട് പണ്ടൊരിടത്ത് അമ്മു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു അവളുടെ അച്ഛൻ പുതിയ വീട് വെച്ച് അവളുടെ കുടുംബം അവിടേക്ക് താമസം മാറി പുതിയ വീട് അമ്മുവിനും അമ്മയ്ക്കും ഒരുപാട് ഇഷ്ടമായി. അവിടെ അവർക്ക് വളരെയധികം സൗകര്യങ്ങൾ ഉണ്ടായിരുന്നു. ദിവസങ്ങൾ കടന്ന് പോയി. അമ്മുവിന് അവളുടെ മുത്തശ്ശിയെ കാണാൻ കൊതിയായി. പഴയ ആ കൊച്ചു വീട്ടിലെ മുത്തശ്ശിയെയും മരങ്ങളെയും കിളികളെയും കാണുവാനും അവൾ വിചാരിച്ചു.. മുത്തശ്ശിയുടെ കഥകൾ കേൾക്കാൻ അവൾ ആഗ്രഹിച്ചു. അവൾ കരയാൻ തുടങ്ങി. "അമ്മേ.... എനിക്ക് മുത്തശ്ശിയെ കാണണം.."അവൾ പറഞ്ഞു.അമ്മ അവളെ സമാധാനിപ്പിച്ചു.. അടുത്ത ദിവസം തന്നെ അവളെ മുത്തശ്ശിയുടെ അടുത്തെത്തിച്ചു.അവൾക്ക് സന്തോഷമായി..

സെൻഹ മെഹബി
1എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ