ഈ ഭൂമിക്കിതെന്തു പറ്റി ,
മലിന്യകൂമ്പാരമാത്രമാണിന്നു ഭൂമി
പ്രളയവും രോഗവും മാത്രമായി.
എന്നിട്ടും മനുഷ്യാ, നിൻ്റെ കണ്ണുകൾ തുറക്കാത്തതെന്തേ?
വിജനമാണിന്നു ഭൂമി
ലോകം മുഴുവനും വൈറസു മാത്രം
പ്രതിരോധത്തിലാണിന്നു ഭൂമി
കൈയും മുഖവും കഴുകണം
പ്രതിരോധത്തിനായി വീട്ടിലിരിക്കണം ,
അകലം പാലിക്കണം'
മനുഷ്യാ, നിൻ്റെ ക്രൂരതയ്ക്കുള്ള മറുപടിയാണിന്നു ഭൂമി.