കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം - വേനൽ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം - വേനൽ കാലം

വേനൽ കാലത്ത് നാം പലതരം ആരോഗ്യ പ്രശ്നങ്ങളാൽ വലയുന്നുണ്ട്. എന്നാൽ ഇതിന് കൃത്യമായ ചികിത്സ എന്നതിലുപരി ശ്രദ്ധിക്കേണ്ടത് മുൻകരുതൽ തന്നെയാണ്. ഇത്തരം കാര്യങ്ങൾ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പല രോഗങ്ങളും ഉണ്ടാവുന്നത് പലപ്പോഴും വേനൽ കാലമാണ്. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗമാണ് ഏറ്റവും നല്ലത്. ഇതിനെതിരെ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരം അവസ്ഥയിൽ നാം കുടിക്കുന്ന വെള്ളത്തിൽ പോലും നാം ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളത്തിലൂടെ നമുക്ക് ധാരാളം രോഗങ്ങൾ ഉണ്ടാവുന്നു.
ദാഹം തോന്നി പുറത്തു നിന്ന് കുടിക്കുന്ന വെള്ളത്തിന്റെ കൂടെ രോഗം പുറകെ വരുന്നു.വേനൽ കാലത്ത് നാം കണ്ടു വരുന്ന രോഗങ്ങളാണ് കോളറ, വയറിളക്കം, ടൈഫോയിഡ് പിന്നെ മഞ്ഞപ്പിത്തം. മരണ കാരണം വരെ ആയേക്കാവുന്ന ഈ രോഗങ്ങളെ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്. ഒരു കാരണവശാലും വൃത്തിഹീനമായ സ്ഥലത്ത് നിന്ന് ഭക്ഷണമോ വെള്ളമോ കുടിക്കാനോ കഴിക്കാനോ പാടില്ല.
പ്രതിരോധം തന്നെയാണ് ഏറ്റവും നല്ലത് മാർഗം. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. കഞ്ഞിവെള്ളം , നാരങ്ങ വെള്ളം കുടിക്കുക. ഇത് നിര്ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു. രോഗം പിടിപെട്ടാൽ കൃത്യമായ ചികിത്സ എടുക്കുക.
 

ഫാത്തിമത്തുൽ ഫസ്ന. കെ
5A കാഞ്ഞിരോട് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം