എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/അഭിമാനത്തിന്റെ ദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
അഭിമാനത്തിന്റെ ദിവസം

ഇന്ന് മീനു വളരെ സന്തോഷത്തിലാണ്. കാരണം ഇന്നാണ് അവളുടെ പൊന്നുണ്ണി അപ്പുവിന്റെ പിറന്നാൾ. വൈകുന്നേരം പാർട്ടി ഉണ്ട്. ഒരുപാട് പേരെ ക്ഷണിച്ചിട്ടുണ്ട് എന്ന് 'അമ്മ പറഞ്ഞു. പുത്തനുടുപ്പിട്ടു മീനുവും അപ്പുവും ഒരുങ്ങി. കേക്ക് മുറിച്ചതിനു ശേഷം ഭക്ഷണം വിളമ്പാൻ തുടങ്ങി. അപ്പോഴാണ് മീനു ഒന്ന് ശ്രദ്ധിച്ചത്. ഭക്ഷണം വിളമ്പുന്നത് പ്ലാസ്റ്റിക് പ്ലേറ്റുകളിലാണ്. സ്കൂളിൽ ഒക്ടോബർ 2 ന്കണ്ട ഷോർട് ഫിലിം അവളുടെ മനസ്സിലേക്ക് ഓടി വന്നു. തുടർന്ന് പ്ലാസ്റ്റിക് എന്ന രാക്ഷസനെ കുറിച്ച് ടീച്ചർ പറഞ്ഞു കൊടുത്തതും അവൾ ഓർത്തു. ഇത് എത്ര മാത്രം നമ്മുടെ ചുറ്റുപാടിനെ മലിനമാക്കുന്നു. കുട്ടികളുടെ ജീവന് തന്നെ ഇത് ഭീഷണിയാണത്രെ. ക്യാൻസർ വരെ വരാൻ സാധ്യത ഉണ്ടെന്നാണ് ടീച്ചർ പറഞ്ഞത്.

അവൾ വേഗം അച്ഛന്റെ അടുത്തേക്ക് ഓടി ചെന്നു. പ്ലാസ്റ്റിക് എന്ന വില്ലനെ കുറിച്ച് ടീച്ചർ പറഞ്ഞതെല്ലാം പറഞ്ഞു. വിരുന്നുകാരുടെ ഇടയിൽ ആയിരുന്ന കാരണം അച്ഛൻ അവളെ കണ്ണുരുട്ടി. അവളുടെ കുഞ്ഞു മനസ്സ് വേദനിച്ചു. രാത്രി കിടക്കാൻ നേരത്തും മീനുവിന്റെ മനസ്സിൽ പ്ലാസ്റ്റിക് തന്നെയായിരുന്നു. അവൾ അമ്മയോട് ഇതെല്ലാം പറഞ്ഞു. എല്ലാം കേട്ട് അച്ഛനും കയറി വന്നു. അവർ അവളെ സമാധാനിപ്പിക്കുന്നതിനോടൊപ്പം ഒരു ഉറപ്പും കൊടുത്തു. ഇനി പ്ലാസ്റ്റിക് ഉപയോഗിക്കില്ല.

ഒരു മാസം കഴിഞ്ഞപ്പോൾ മീനുവിന്റെ പിറന്നാൾ വന്നെത്തി. അന്ന് അവർ പ്ലാസ്റ്റിക്കിനെ തീർത്തും ഒഴിവാക്കിയിരുന്നു. വാഴയിലയിൽ ചോറും കറികളും വിളമ്പി അവർ സന്തോഷത്തോടെ ആരോഗ്യത്തോടെ ഭക്ഷണം കഴിച്ചു. മീനുവിന് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോന്നി. അവൾ മനസ്സിൽ പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗിച്ച് താനോ തന്റെ കുടുംബമോ ഈ ലോകത്തിന്റെ ആരോഗ്യവും ആനന്ദവും നശിപ്പിക്കില്ല.

ശ്രീഹിത കെ
3 എ എസ് എച് സി എൽ പി എസ്, വൈലത്തൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ