ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/ ഭൂമിയെ നിശ്ചലമാക്കിയവൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയെ നിശ്ചലമാക്കിയവൻ


2020ൽ നാം ഒന്നായി ചേർന്നു കൊണ്ട് നേരിടുന്ന രോഗമാണ് കോവിഡ് _ 19. ലോകത്ത് ഒരു പാട് നാശനഷ്ടങ്ങൾ വിതച്ചു കൊണ്ട് മുന്നേറുന്ന ഈ രോഗത്തിന്റെ കാരണം കൊറോണ എന്ന വൈറസ് ആണ്. മനുഷ്യരിലാണ് ഈ രോഗം പടർന്നു പിടിക്കുന്നത് ഈ വൈറസ് ആദ്യമായി കാണപ്പെട്ടത് ചൈനയിലെ വുഹാൻ സിറ്റിയിൽ നിന്നാണ്. എന്നാൽ ഇന്ന് ഈ രോഗം ലോകം മുഴുവൻ കീഴടക്കിയിരിക്കുകയാണ്. ലക്ഷകണക്കിനാളുകളാണ് ദിനംപ്രതി മരിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലും ഈ രോഗം വളരെ വേഗം പടർന്നു പിടിക്കുകയാണ്. മുതിർന്നവർക്കും കുട്ടികൾക്കുമാണ് ഈ രോഗം വരുന്നത് എന്ന് പറയുന്നെങ്കിലും എല്ലാവർക്കും ഈ രോഗം പടർന്നു പിടിക്കുന്നുണ്ട്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ചുമ, പനി തൊണ്ടവേദന, ജലദോഷം ശ്വാസതടസ്സം എന്നിങ്ങനെയാണ് ഇതിനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സാമൂഹ്യ അകലം പാലിക്കുക മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുക. നമ്മുടെ ആരോഗ്യ വകുപ്പും ഗവൺമെന്റും കൂടുതൽ നിർദ്ദേശങ്ങൾ ഇതിനായി നൽകുന്നുണ്ട്. കൈകൾ നന്നായി സോപ്പിട്ടോ ഹാൻഡ് വാഷ് ഉപയോഗിച്ചോ കഴുകുക ആൽക്കഹോൾ ചേർന്ന സാനിറ്റൈസർ ഉപയോഗിക്കുക വായ, മൂക്ക്, കണ്ണ് തൊടാതിരിക്കുക മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതെ വീട്ടിൽ തന്നെ ഇരിക്കുക . അത്യാവശ്യത്തിന് യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുക .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവൽ ഉപയോഗിക്കുക രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുക. സമ്പൂർണ്ണ ലോക് ഡൗൺപ്രഖ്യാപിച്ച ഈ അവസരത്തിൽ നിർദ്ദേശങ്ങൾ പാലിക്കുക _ വീട്ടിലിരിക്കുക. നമ്മുക്കു വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ നഴ്സുമാർ പോലീസുകാർ ഗവൺമെന്റുകൾ ഇവരോടൊപ്പം ഈ രോഗത്തെ ഒറ്റക്കെട്ടായി നമ്മുക്ക് നേരിടാം

അനാമിക. കെ
7 A ജി.യു.പി.എസ് ചെറായി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം