എവിടെയും മർത്യ കുലത്തിന്റെ
ആർത്തമാം ദീനമാം രോദനം പൊങ്ങിടുന്നു.
ലോകം മുഴുവൻ നടുങ്ങി വിറക്കുന്നൊരീ
മഹാമാരിയെ നോക്കി നോക്കി നെടുവീർപ്പ് കൊള്ളാതെ
നാടിനെ രക്ഷിക്കാൻ ഞാനും ഇറങ്ങി പുറപ്പെടുന്നു.
നമ്മളാൽ ആകുന്നതൊക്കെ നാം ചെയ്യണം ,
ഒട്ടും അലസത കാട്ടിടാതെ .....
ആദ്യം ജനങ്ങളെ ഉല്ബോധരാക്കുക,
വ്യക്തിശുചിതമാം കർമത്തിനായി ....
ഒന്നിച്ചിറങ്ങാം നമുക്ക് നാം നമ്മുടെ
വീടും വളപ്പും ശുചിത്വമോടെ
വൃത്തിയായ് സൂക്ഷിച്ചു നാടിനും നാട്ടാർക്കും
മാതൃകയായിടാം ഐക്യമോടെ .
നമ്മുടെ നാടിനെ രക്ഷിക്കാൻ യത്നിക്കും
ഉദ്യോഗവൃന്ദത്തിനായ് നൽകിടാം
നമ്മളാൽ ആകുന്നൊരീ ബിഗ് സല്യൂട്ട്
എന്ന പ്രാർത്ഥനയാൽ.....................