Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ പാഠം
ഒരിക്കൽ ഒരിടത്ത് ഒരു രാജാവിൻറെ മക്കളുടെ വിവാഹം ആയിരുന്നു. എല്ലാ ദേശത്തേ ആളുകൾക്കും ക്ഷണമുണ്ടായിരുന്നു.ആ ദേശം ജനങ്ങളാൽ നിബിഡമായി. ധാരാളം ശത്രുക്കൾ ഉള്ള രാജാവായിരുന്നു അത്.പണ്ഡിതന്മാരും,പാമരന്മാരും,പണക്കാരും,പാവപ്പെട്ടവരും എല്ലാം ഒത്തുകൂടി.വരുന്ന എല്ലാവർക്കും വയറുനിറയെ ഭക്ഷണവും.ഭക്ഷണ ശാലയിൽ ആളുകൾ തടിച്ചു കൂടി.
അപ്പോൾ അവിടേക്ക് വികൃതമായ ഒരാൾ കടന്നു വന്നു.എല്ലാവരിൽ നിന്നും വിപരീതമായി അയാൾ അവിടെ ഉള്ള കുളത്തിലെ വെളളം ഉപയോഗിച്ചു കൈ കാലുകൾ കഴുകിയതിനു ശേഷം ആണ് ഭക്ഷണ ശാലയിൽ പ്രവേശിച്ചത്. ഇത് രാജാവിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.പെട്ടെന്ന് രാജാവിന് ഒരു അറിയിപ്പ്! ഭക്ഷണശാലയിൽ നിന്നും ഭക്ഷണം കഴിച്ച എല്ലാവരും അബോധാവസ്ഥയിൽ ആയിരിക്കുന്നു.രാജാവ് ഉടൻ തന്നെ അവിടെ എത്തി.അത് ശത്രു രാജാക്കന്മാരുടെ ദ്രോഹപ്രവർത്തി ആണെന്ന് രാജാവിന് മനസ്സിലായി. പക്ഷെ ആരോ ഒരാൾ മാത്രം ഒരു തടസവും ഇല്ലാതെ ഭക്ഷണം കഴിക്കുന്നു. ആരാണ് അയാൾ എന്നു അറിയാൻ രാജാവിന് തിടുക്കം ആയി. രാജാവ് അയാളുടെ അരികിൽ ചെന്നു.അത് ആ വികൃതൻ ആയ ആളാണെന്ന് രാജാവിന് മനസ്സിലായപ്പോൾ അദ്ദേഹം ആ മഹാനായ മനുഷ്യന് മുൻപിൽ കൈ കൂപ്പി നിന്നു.എന്നിട്ടു രാജാവ് അയാളോട് പറഞ്ഞു.”ഇവിടെ വന്ന എല്ലാവരിൽ നിന്നും വേറിട്ട ഒരു പ്രവർത്തിയിൽ ആണ് ഞാൻ അങ്ങയെ ശ്രദ്ധിച്ചത്. ആ പ്രവർത്തിക്കു ഒരു ഫലം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അല്പം ജലം കൊണ്ട് ചിലപ്പോൾ ജീവനെ രക്ഷിക്കാൻ കഴിയും എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നു.എല്ലാത്തിനും അത്യാവശ്യം ശുചിത്വം ആണ്.ശത്രു രാജാക്കന്മാരുടെ ഈ ദ്രോഹ പ്രവർത്തിയെ തടുക്കാൻ ഒരു പക്ഷെ ശുചിത്വത്തിനു കഴിയുമെന്ന് അങ്ങ് ഈ ദേശത്തെ ബോധിപ്പിച്ചിരിക്കുന്നു.ഇനി മുതൽ ഈ ദേശം ശുചിത്വ പൂർണം ആയിരിക്കും.കൊട്ടാരത്തിലെ പണ്ഡിതന്മാരിൽ ഒരാളായി ഇനി അങ്ങയും വാഴ്ത്തപ്പെടും”.ഇത്രയും കേട്ട ശേഷം “സംഭവാമി യുഗേ യുഗേ” എന്നു പറഞ്ഞും കൊണ്ട് ആ മനുഷ്യൻ അപ്രത്യക്ഷൻ ആയി.രാജാവും മറ്റുള്ളവരും ആശ്ചര്യ ഭരിതരായി.
രക്ഷപെടാൻ ശ്രമിച്ച ശത്രുക്കളെ എല്ലാം ദേശത്തെ സൈന്യം വകവരുത്തി.ശത്രുക്കളെ ഭക്ഷണത്തിൽ കലർത്തിയ വിഷം കഴിച്ചു ധാരാളം പേർ മരണപ്പെട്ടു.ഇത് ആ ദേശത്തുള്ള എല്ലാവർക്കും വികൃതമായ മനുഷ്യന്റെ രൂപത്തിൽ വന്ന ദൈവം പഠിപ്പിച്ചു കൊടുത്ത വലിയൊരു പാഠം ആയിരുന്നു.പിന്നീട് ഒരിക്കൽ പോലും ആ ദേശം ആശുദ്ധം ആവുകയോ,ശത്രുക്കൾ അവിടം അപഹരിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല.
ഗുണപാഠം:മനുഷ്യന്റെ ദുഷ്പ്രവർത്തിക്കുള്ള ദൈവത്തിന്റെ പാഠം ആയിരിക്കാം ഈ മഹാ മാരി ഒക്കെ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|