കൊറോണത൯ രാജാവ് നാടുവാണീടുമ്പോൾ
നാടിനൊപ്പം ഞാനും തേങ്ങീടുന്നു
മറുനാട്ടിൽ നിന്നും വിരുന്നു വന്നിട്ട്
ഭരണത്തലപ്പത്തിരിക്കുമവ൯
പണമല്ല വലുതെന്നും വൈറസാ വലുതെന്നും
നമ്മെ പഠിപ്പിച്ച വിരുതനവ൯
വമ്പ൯ രാജ്യങ്ങളെ കൊന്നൊടുക്കി
രസിച്ചു നടക്കും വിരുതനവ൯
ഒടുവിലെത്തി നമ്മുടെ കൊച്ചുനാട്ടിലും
കൊന്നൊടുക്കാമെന്ന മോതത്തോടെ
തുടക്കത്തിൽ തന്നെ കരുതലായ് തണലായ്
കൂടെ നിന്നു നമ്മുടെ സർക്കാര്
ഒപ്പം നമിച്ചീടാം ആതുരശുശ്രൂഷ
സേവകരാം മാലാഖമാരേം
സന്നദ്ധസേവനം രാപ്പകലില്ലാതെ
നിർവ്വഹിച്ചീടുന്ന പോലീസിനെയും
നല്ലൊരു നാളെക്കായ് വീട്ടിലിരുന്നിട്ട്
സർക്കാരിനൊപ്പംകൈകോർത്തിടാം
വീട്ടിലിരുന്നിട്ട് രാജ്യത്തെ സേവിക്കാം
കിട്ടിയവസരം പാഴാക്കിടല്ലേ
സന്തോഷക്കടലാണിന്നെന്റെ വീട്
അച്ഛനും അമ്മയും ഒപ്പമുണ്ട്
രാപ്പകലില്ലാതെ എന്നൊപ്പംനിന്ന്
കഥകൾ പറഞ്ഞ് കളിച്ചിടുന്നു
എങ്കിലും നിത്യവും പ്രാർത്ഥിച്ചിടുന്നു
നമ്മുടെ കേരളനാട്ടിലിന്ന്
പുതിയൊരു രോഗിയുണ്ടാകല്ലേയെന്ന്
ഇനിയൊരു മരണമുണ്ടാവല്ലേയെന്ന്