മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മുടെ ജീവിതത്തിന് അത്യാവശ്യമായ ഒരു ഘടകമാണ് ശുചിത്വം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇല്ലാത്തതിൻ്റെ വിപത്ത് നമ്മുടെ നാടിനെ ഒന്നടങ്കം നാശത്തിലേക്ക് നയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകൾ കത്തിക്കുന്നത് നാം ശ്വസിക്കുന്ന വായുവിനെ മലിനമാക്കുന്നു. പൊതു സ്ഥലങ്ങളിലുള്ള മാലിന്യ നിക്ഷേപവും മലമൂത്ര വിസർജ്ജനവും മാംസാവശിഷ്ടങ്ങൾ റോഡരികിൽ നിക്ഷേപിക്കുന്നതും ഹോട്ടലുകളിലേയും വീടുകളിലേക്കും മാലിന്യങ്ങൾ ഇരുട്ടിൻ്റെ മറവിൽ വലിച്ചെറിയുന്നതിന്ന് വിദ്യാഭ്യാസവും ശുചിത്വ ബോധവും കേരളീയനെ തടയുന്നില്ല എന്നതാണ് അൽഭുതം, നമ്മുടെ പറമ്പുകളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിടുകയും, മലമ്പനി, ചിക്കൻഗുനിയ എന്നീ രോഗങ്ങൾ മനുഷ്യനിൽ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ നാം നമ്മളാൽ കഴിയുന്നവരെ ശുചിത്വത്തിൻ്റെ ഗണ്യമായ പങ്ക് മറ്റുള്ളവരിൽ പകർന്നു നൽകി നാടിനെയും നാട്ടുകാരെയും രക്ഷിക്കുക.


അൻസീന അൻവർ
2B മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം