ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ സങ്കടവും സന്തോഷവും നിറഞ്ഞ ഒരു അവധിക്കാലം
സങ്കടവും സന്തോഷവും നിറഞ്ഞ ഒരു അവധിക്കാലം
കൊറോണക്കാലമായതിനാൽ ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. കൊറോണയെ തുരത്താൻ വേണ്ടി കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകി. വീട്ടിനകത്താണെങ്കിലും കുറേ പുസ്തകങ്ങൾ വായിച്ചു. പിന്നെ നല്ല ചിത്രങ്ങൾ വരച്ചു. കുറേ അലങ്കാര വസ്തുക്കൾ നിർമ്മിച്ചു. ചെറിയ ചെറിയ ജോലികൾ ചെയ്ത് അമ്മയെ സഹായിച്ചു. ഓരോരോ പ്രവൃത്തികൾ ചെയ്യുന്നതിനാൽ ബോറടി തോന്നിയില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അമ്മൂമ്മയോടൊപ്പം ചേർന്ന് ചെടികൾ നടുന്നതായിരുന്നു. കൊറോണയുടെ ഭാഗമായി പ്രധാനമന്ത്രി പറഞ്ഞതുപോലെ ഏപ്രിൽ 4 ന് 9 മണിക്ക് 9 മിനുട്ട് ദീപം തെളിയിച്ചു. അങ്ങനെ വിഷുവന്നെത്തി. പടക്കങ്ങളൊക്കെ പൊട്ടിച്ചാണ് വിഷു ആഘോഷിക്കാറുള്ളത്. കൊറോണ കാരണം വിഷു ആഘോഷിച്ചില്ല. എങ്കിലും ആ ദിവസം സന്തോഷമുള്ളതായിരുന്നു. സങ്കടമുള്ള അവധിക്കാലമാണെങ്കിലും കുറേ സന്തോഷവും ഉണ്ടായിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം