സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/ശുചിത്വത്തെ കുറിച്ച് ഒരു കഥ
ശുചിത്വത്തെ കുറിച്ച് ഒരു കഥ
ഒരിക്കൽ അപ്പു എന്നൊരു കുട്ടി ഉണ്ടായിരുന്നു അവൻ നാലാം ക്ലാസിൽ പഠിക്കു മ്പോൾ ഒരു ദിവസം ക്ലാസിൽ വരാൻ താമസിച്ചു എല്ലാ കുട്ടികളും വന്നു ക്ലാസ് തുടങ്ങി അപ്പോൾ അദ്ധ്യാപകൻ അപ്പുവിനെ അന്വഷിച്ചു കാരണം അവൻ നന്നായി പഠിക്കുകയും നല്ല അനുസരണയും ഉള്ള കുട്ടിയായിരുന്നു അന്ന് അവൻ ക്ലാസിൽ താമസി ച്ച് വന്നപ്പോൾ അദ്ധ്യപകൻ അവനോട് ചോദിച്ചു നീ എന്താണ്‌വൈകിയത് അപ്പോൾ അവൻ പറഞ്ഞു ഞാൻ വരുന്ന വഴിയിൽ ഒക്കെയും പ്ലാസ്റ്റിക്കും മറ്റ് വേസ്റ്റ്‌കളും നിറഞ്ഞു കിടക്കുന്നത് കണ്ടു ഇത് ഓരോ ദിവസം കഴിയുംതോറും കൂടി വരുന്നത് കണ്ട് ഞാൻ തീരുമാനിച്ചു ' ഈ വേസ്റ്റ് ഒക്കെ വൃത്തിയാക്കണം എന്ന് , നാം നമ്മുടെ വീടും പരിസരവും നമ്മുടെ ശരീരവും മാത്രമല്ല. നമ്മുടെ ചുറ്റുപാടും കൂടി വൃത്തിയാക്കണം അതുകൊണ്ടാണ് സർ ഞാൻ ക്ലാസിലെത്താൻ വൈകിയത് എന്നോട് ക്ഷമിക്കണംസർ സർ അവനോട് നിന്നെ പോലെ എല്ലാവരും ചിന്തിച്ചെങ്കിൽ നമ്മുടെ നാടും പരിസരവും എത്ര വൃത്തിയായിരിക്കും അങ്ങനെ സർ അവനെ അഭിനന്ദിച്ചു. മന:പാഠം നല്ല പ്രവൃത്തികൾ ആർക്കും ചെയ്യാം നമ്മുടെ നാടിന്റെ ശുചിത്വത്തിന് വേണ്ടി അത് നമുക്കും വരും തലമുറക്കും ഉപയോഗപ്പെടും.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ