എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/ഞാൻ കൊറോണ (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ

ഞാൻ കൊറോണ. ചൈനയിൽ നിന്നും വന്നു. ഞാനിപ്പോൾ നിങ്ങൾക്കിടയിൽ പ്രശസ്തനാണ്. എല്ലാവരും ഒറ്റക്കെട്ടായി എനിക്കെതിരെ ജാഗരൂകരാണ്. ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും എന്നെ തടഞ്ഞു നിർത്താനുള്ള ശ്രമത്തിലാണ്. ഞാൻ ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവിതം താളം തെറ്റിച്ചു. ഞാൻ മൂലം കുറെ ആളുകൾ മരണപ്പെട്ടു. പക്ഷെ നിങ്ങൾക് സോപ്പ് ഉപയോഗിച്ച് എന്നെ തുരത്താം. കൈ കഴുകിയും മാസ്ക് ഉപയോഗിച്ചും എന്നെ നശിപ്പിക്കാം. ഞാൻ പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരുന്നത് കൊണ്ട് ലോക്ഡൗൺ പ്രഖ്യാപിച്ചു. ജീവിതത്തിലെ തിരക്കു മൂലം കുട്ടികളോടൊപ്പം സമയം ചിലവഴിക്കാതിരുന്ന മാതാ പിതാക്കൾക്ക് ഇപ്പോൾ സമയം കിട്ടി. എന്നാലും ഞാൻ നിങ്ങൾക്ക് ഒരു ശല്യമാണെന്ന് എനിക്കറിയാം. കുറേ ആളുകൾ ജോലിക്ക് പോകാൻ പറ്റാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എന്നെ പിടിച്ചു കെട്ടാൻ നിങ്ങളുടെ കൂട്ടായ പരിശ്രമത്തിന്നു കഴിയട്ടെ.


റിയ ഫാത്തിമ എ പി
2 എ എൽ പി സ്കൂൾ തൊടികപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം