എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/ഐശ്വര്യ കേരളം സുന്ദരകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ഐശ്വര്യകേരളം സുന്ദരകേരളം

ഇന്നത്തെതലമുറയിൽ നമ്മുടെ പരിസ്ഥിതി വളരെമാറിമറിയുകയാണ്.ഇന്നത്തെ കാലം പച്ചക്കറികൾക്കും മറ്റ്അവശ്യസാധനങ്ങൾക്കും നമ്മൾ മറ്റ്സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. എന്നാൽ ഇന്നത്തെ സമൂഹത്തിൽ പരിസ്ഥിതി മലനീകരണം ഇല്ലാതില്ല എന്ന് പറയാതിരിക്കാൻ തന്നെആവില്ല. എന്നാൽ നമ്മുടെ പൂർവികർ ആവശ്യത്തിനുള്ള സാധനങ്ങൾ സ്വന്തമായി കൃഷിചെയ്തിരുന്നു.ഇന്നത്തെ സമൂഹത്തിൽ നമ്മുടെ സുഖഭോഗത്തിനുവേണ്ടിപരിസ്ഥിതിയെ നശിപ്പിക്കാൻ മടിയില്ലാത്തവരായി മാറിയിരിക്കുകയാണ് നമ്മൾ.ഇതിന് കാരണക്കാർ നാമോരോരുത്തരുമാണ്.പ്രകൃതിയെസംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്ന് നാം ഓർക്കുക.മുൻകാലങ്ങളിൽ എവിടെ നോക്കിയാലും നമ്മുടെ കണ്ണുകളിലൂടെ നല്ല പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളാണ് കാണാമായിരുന്നത്.എന്നാൽ ഇന്ന് വലിയ വലിയ ഫ്ളാറ്റുകളാണ് അവിടെ കാണാൻ സാധിക്കുന്നത്. ഇനിയെങ്കിലും പരിസ്ഥിതിയെ നശിപ്പിക്കാതെ നമുക്ക് സന്തോഷത്തോടെയും ഒരുമയോടെയും മുന്നോട്ടു പോകാം.

കീ൪ത്തന ആ൪ എസ്
6 എ എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം