എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും കൊറോണയും
{
വ്യക്തി ശുചിത്വവും കൊറോണയും
2020ൽ ലോകത്തെ പിടിച്ചു കുലുക്കിയ മഹാ ദുരന്തം തന്നെയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മഹാമാരി. പല രാജ്യങ്ങളിലും ഇന്ന് ഇത് പടർന്നു പിടിച്ചിട്ടുണ്ട് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ വൈറസ് ആദ്യം ഉദ്ഭവിച്ചത്. എല്ലാ പ്രദേശങ്ങളിലേക്കും പിന്നീട് ഇത് വ്യാപിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും ഇത് ഒരു മഹാ വ്യാധിയായി പടർന്നുപിടിക്കുന്നു. ലോകോത്തര മായി അംഗീകരിച്ച പരിഹാരങ്ങളാണ് സാമൂഹ്യ അകലവും, വ്യക്തി ശുചിത്വവും. രോഗപ്രതിരോധത്തിനായി ഇന്ന് ഇന്ത്യയിൽ ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. അതിലൊന്നാണ് കണ്ണി മുറിക്കൽ, കൈകൾ കഴുകി കൊണ്ട്, ഈ രോഗം പടരുന്നത് തടയുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വ്യക്തി ശുചിത്വം പാലിക്കുക അത്യാവശ്യമാണ്, കാരണം നമുക്ക് നമ്മുടെ കൈകൾ കൊണ്ട് നമ്മുടെ ജീവൻ തന്നെ സുരക്ഷിതമാക്കാം, ഇക്കഴിഞ്ഞ രണ്ടു പ്രളയവും ഓഖി യും ഒക്കെ അതിജീവിച്ചത് പോലെ, ഒരുമിച്ച് ഒരു മനസ്സായി നമുക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ, കൊറോണ എന്ന മഹാമാരിയെ തുരത്താം നമ്മുടെ ലോകത്തെ രക്ഷിക്കാൻ ആതുരസേവനരംഗത്ത് ഉള്ള ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്സുമാർ,പോലീസുകാർ എന്നിവർ കൊറോണ എന്ന മഹാവിപത്തിനെ ലോകത്തു നിന്നു തന്നെ തുടച്ചുനീക്കാൻ കഠിനമായി ജോലി ചെയ്യുന്നുണ്ട്. ഞാൻ കാരണം മറ്റുള്ളവർക്ക് ഒരു ദോഷവും സംഭവിക്കരുത് എന്ന് നമുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം