എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം/അക്ഷരവൃക്ഷം/മൃഗ സഭ

Schoolwiki സംരംഭത്തിൽ നിന്ന്
മൃഗ സഭ

മൃഗ സഭ (ഗദ്യകവിത)

കൊടും കാട്ടിലെ ആൽമര ചോട്ടിൽ മൃഗ സഭ കൂടി
സിംഹ രാജൻ വലിയ ഉരുളൻപാറയിൽ അസനസ്ഥനായി
പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും അകലം പാലിച്ചു
 അവർ പ്ലാശിൻ ഇലകൾകൊണ്ടുള്ള മാസ്കുകൾ ധരിച്ച-
ലോകത്തിൽ പടർന്നുപിടിച്ച കൊറോണയായിരുന്നു ചർച്ചാവിഷയം
മഹാമാരിയിൽ മനുഷ്യൻ മരിച്ചുവീഴുന്നതു ചർച്ചയായി
താൻകുഴിച്ച കുഴിയിൽ തൻ തന്നെ - സിംഹരാജൻ-
ഉപക്രമം നടത്തി
കാട്ടുതീ യെ പറ്റി കേൾക്കാൻ ഇല്ല - പ്ലാസ്റ്റിക്കുകൾ കാണാൻ ഇല്ല
പുഴകളെല്ലാം ഒഴുകി തിമർക്കുന്നു മരങ്ങൾ എല്ലാം പൂത്തു തളിർക്കുന്നു
കുന്നുകളുടെ നെഞ്ചിനുള്ളിൽ കുരുവികൾ കൂടുകൾ തീർക്കുന്നു
മയി ലുകളെല്ലാം അടി തിമർക്കുന്നു കുയിലുകളെല്ലാം
പാടി തിമർക്കുന്നു
ഭൂമിയിലെ സ്വർഗ്ഗം ഇവിടെ തന്നെ ജീവജാലങ്ങൾ ഒന്നിച്ചു പറയുന്നു
നമ്മുക്ക് മനുഷ്യനെപ്പറ്റി തിരക്കണ്ടെ? കുരങ്ങുകൾ ചോദിച്ചു
 അവ രെൻ്റെ ചെറുമക്കളല്ലേ ,അവരെെൻറ പിൻഗാമികളല്ലെ
ചിലരൊക്കെ സ്നേഹം നിറഞ്ഞവർ ആയിരുന്നു - നായ പറഞ്ഞു
ചിലരൊക്കെ വിശ്വനായ കർ ആയിരുന്നു - കരടി പറഞ്ഞു
ബുദ്ധൻ, നബി, ക്രിസ്തു, ര ന്തി ദേവൻ, ഗാന്ധിജി
വിശ്വ സാഹോദര്യ സ്നേഹം ചൊരിഞ്ഞവർ
ലോകശാന്തിക്കായി നന്മ ചെയ്തവർ
അവരുടെ കുലം മരിച്ചു വീഴുമ്പോൾ
 ആസ്പത്രിയിൽ പോയി ജനാലക്കിപ്പുറം നിന്ന്
ഒന്ന് കാണാം. വേ രറ്റു വീഴുന്ന മനുഷ്യവർ ഗ്ഗത്തെ
എല്ലാവരും തല കുലുക്കി ,കയ്യിൽ പ്ലക്കാർഡുകളേന്തി
നിരനിരയായി അകലം പാലിച്ച് -എത്തി മൃഗങ്ങൾ
ആസ്പത്രി വരാന്തയിൽ, അവരുടെ പ്ലക്കാർഡുകളിൽ
ഈ തലവാചകങ്ങൾ ഇലകളിൽ എഴുതി ചേർത്തിരുന്നു
മനുഷ്യാ നീ മടങ്ങി വ രൂ...........
മനസ്സിൽ നന്മയുമായി.
ഇല്ല നിനക്ക് സാമ്രാജ്യങ്ങൾ
ഇല്ല നിനക്ക് രാസ പരീക്ഷണശാലകൾ
ഇല്ല ആണവായുധങ്ങൾ ,മി സൈലുകൾ
ചിറകറ്റു വീഴുന്ന ജീവനെ തിരിച്ചുപിടിച്ച്
ലോകമൊരു തറവാടായ് ചേർത്തു പിടിക്കൂ.......
പ്രകൃതിയേയും ജൈവ ജന്തുജാലത്തേയും

 

ഗൗരി നന്ദന. ജെ
8 B എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത