ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ ഐക്യദീപത്തിൻ നിറവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഐക്യദീപത്തിൻ നിറവിൽ

സുഖ സുന്ദരമായ ലോകം. എന്തു വിശാലമായ ലോകം. അതിനിടയിൽ അടക്കാനാവാത്ത മനുഷ്യൻ്റെ ആർത്തി. പിറന്ന നാടിനെ പഴിച്ചു കൊണ്ട് വിദേശ ത്തെ അത്യാധുനിക സൗകര്യങ്ങളെ വാഴ്ത്തി പാടുന്ന മനുഷ്യർ .എന്തൊരു സെൽഫിയുഗ മാണിത്.:::.. ഇന്നിതാ മഹാമാരിയിൽ പൊഴിഞ്ഞു വീഴുന്ന ജീവനുകൾ ലക്ഷത്തിലേറെ കൈയെത്താ ദൂരത്തു കിടക്കുന്ന ഏതോ ഒരു രാജ്യത്തു നിന്നും ഇന്ത്യയിലേക്കെത്തിയ അതിഥി.. പേരു കേട്ടാൽ ഒരു സുന്ദരൻ, കൊറോണ . പിന്തിരിഞ്ഞോടാ നില്ല ഈ ഭാരത മക്കൾ. ഇഞ്ചിഞ്ചായി ലോകത്തെ കാർന്നുതിന്നുന്ന ഈ സുന്ദരനുമായി പടനിലത്തിൽ അതീവ പോരാട്ടം നടത്തുകയാണ് ഭാരത മക്കൾ.ഭാരതത്തിൻ്റെ ആത്മധൈര്യത്തിനു മുന്നിൽ ഏതു കൊലകൊമ്പനും അടിതെറ്റി വീഴുക തന്നെ ചെയ്യും.ഇതൊക്കെ നിസ്സാരമായി എടുത്തു കൊണ്ട് ഗവൺമെൻറിൻ്റെയും സർക്കാരിൻ്റെയും കൈപിടിച്ചു കൊണ്ട് പ്രതിരോധമാണ് അതിജീവനം എന്ന തിരിച്ചറിവോടെ നമ്മൾ പോരാടും. ഊർജിതമാകുന്ന പോരാട്ടം ജീവൻമരണ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവർത്തകരും ക്രമസമാധാന പാലകരും സ്നേഹത്തിൻ്റെയും സംരക്ഷണത്തിൻ്റെയും മാലാഖമാർ ഇതിൽ കവിഞ്ഞ അത്ഭുതങ്ങളുണ്ടോ?'കൈയും മെയ്യും മറന്ന് ഉജ്ജ്വല പ്രകാശമേകി 'ജ്വലിച്ചു നിൽക്കുന്ന 'ഭരണാധികാരിക.. ഇതെന്തൊരു യുഗം വിശക്കുന്ന വയറുമായി ഇത്തിരി ഭക്ഷണം മോഷ്ടിച്ച മധു എന്ന യുവാവിനെ തല്ലിക്കൊന്നു കഴുകന്മാർ.. ഇന്നിതാ വിശക്കുന്നവനെ തേടിയലയുന്നു. എന്തു മധുരമാണീ പ്രതികാരം.മാനവരാശി ഇന്ന് മാടി വിളിക്കുന്നത് ഇന്നലെ ക ളെയാണ്.ഐ ക്യദീപത്തിൻ്റെ നിറവിൽ നമുക്കതിജീവിക്കാം ഈ മഹാമാരിയെയും......


MALAVIKA. V
10 H ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം