ബാലിക മറിയം എൽ. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ കൂട്ടുകാർ

കൂട്ടുകാരെ നിങ്ങൾക്ക് എന്നെ അറിയാമോ ഞാൻ സ്നിഗ്ധ സെമി. എന്റെ വീട്ടിൽ എന്നോടൊപ്പം കളിക്കാൻ മൂന്ന് കൂട്ടുകാർ ഉണ്ട് അവർ ആരൊക്കെയാണെന്ന് അറിയാമോ മിന്നു പൊന്നു ചിന്നു ഇവരെല്ലാം എന്റെ കോഴിക്കുഞ്ഞുങ്ങൾ ആണ് ഞാനും എന്റെ ചേട്ടനും എന്നും കോഴി കുഞ്ഞുങ്ങളോടൊപ്പം കളിക്കുകയും അവയെ താലോലിക്കുകയും ചെയ്യാറുണ്ട് പക്ഷിപ്പനിയുടെ യും കൊറോണ യുടെയും കാലമാണിത് എങ്കിലും അവയുമായി ഇടപഴകിയ അതിനുശേഷം കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. മറ്റൊരു വിശേഷം കൂടി പറയാനുണ്ട് കേട്ടോ ഞങ്ങളുടെ വീടിന്റെ മുറ്റത്തിന്ടെ കുറച്ചുഭാഗം കൃഷിക്കായി തയ്യാറാക്കി എടുത്തു അവിടേക്ക് കോഴിക്കുഞ്ഞുങ്ങൾ കയറാതിരിക്കാൻ ഒരു സൂത്രം ഞാൻ ചെയ്തിട്ടുണ്ട് കൃഷിയിടത്തിനു ചുറ്റും വേലികെട്ടി ഞങ്ങൾ സംരക്ഷിച്ചിട്ടുണ്ട്ക. കുറച്ചു നാൾ കഴിഞ്ഞു വിളകൾ പാകമാകുമ്പോൾ വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാമല്ലോ അതുപോലെ ഞങ്ങളുടെ കോഴിക്കുഞ്ഞുങ്ങൾക്കും. ഏതായാലും ഈ കൊറോണക്കാ ലത്തെ ദുരിതങ്ങൾ എല്ലാം മാറി മനുഷ്യർക്കും ജീവജാലങ്ങൾക്കും നല്ലതു വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

സ്നിഗ്ധ. എസ്. എ
4 F ബാലിക മറിയം എൽ. പി. എസ് പട്ടത്താനം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ