കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ മഹാമാരി.

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി      
ലോക ജനതയെ ഉന്മൂലനം ചെയ്യുന്ന മഹാമാരി. ലോകജനതയെ പിടിച്ചുകുലുക്കിയ ഒന്നാണ് കൊറോണ വൈറസ് .കൊറോണാ വൈറസിനെ ഉത്ഭവസ്ഥാനം ചൈനയിലെ വുഹാനിലാണ് .ഡിസംബർ അവസാനത്തോടെ ചൈനയിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപരിച്ചു കഴിഞ്ഞു .ഈ വൈറസ് മൂലം ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഇറ്റലിയിൽ ആയിരിക്കും .എന്നാൽ ഇപ്പോഴത്തെ കണക്കനുസരിച്ച് കൂടുതൽ ആളുകൾ മരിക്കുന്നത് അമേരിക്കയിലാണ്. ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം മനുഷ്യശരീരത്തിലെ ശ്വസനാവയവം ആയ ശ്വാസകോശത്തെ ആണ് ഇത് ബാധിക്കുന്നത് . ഈ വൈറസിനെ പ്രായമായവരെയും കാൻസർ രോഗങ്ങൾ ,ശ്വാസ കോശ രോഗങ്ങൾ ഇവഉള്ളവർക്കു മറ്റുള്ളവരെ അപേക്ഷിച്ച് രോഗം ഗുരുതരമാകാൻ ഇടയുണ്ട് .ലോകത്ത് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം ആളുകൾ മരണമടഞ്ഞു 23 ലക്ഷത്തിലധികമാണ് രോഗബാധിതർ .

കാലത്തിന്റെ മാറ്റമനുസരിച്ച് പുതിയ പുതിയ അനുഭവങ്ങൾ ലോകത്ത് ഉണ്ടാകുന്നു .സുനാമി ഒരനുഭവമായിരുന്നു .പ്രളയം മറ്റൊരു അനുഭവമാണ് .അതുപോലെതന്നെ കഴിഞ്ഞവർഷം കേരളത്തിലെ ആകെ പിടിച്ചുലച്ച നിപ്പ അതുപോലെ ഒരു അനുഭവം ആണ് .ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയിലെ പ്രവിശ്യയിലാണ് ആദ്യം കണ്ടെത്തിയത് എന്നാണ് കേൾക്കുന്നത്. വൈറസ് മറ്റൊരാളിലേക്ക് പകരുന്നത് ചൈനയിലെ ഒരു പ്രദേശമായ വുഹാനിലെ ചന്തയിൽ നിന്നാണ്. ഈ വ്യാധി എത്രയോ ജീവനുകൾ ആണ് എടുത്തത്. ഒന്നര ലക്ഷത്തോളം ആൾക്കാർ ഈ വൈറസ് കാരണം മരണമടഞ്ഞു. ലോകത്ത് ഒരു രാജ്യത്ത് പോലുമില്ലാ ഈ വ്യാധി ഇല്ലാത്തത് ലോകമെമ്പാടും ഈ വ്യാധി ഉണ്ട് .ഈ വ്യാധി പിടിച്ചു നിർത്തുവാൻ വേണ്ടി അതായത് ഇനിയും അധികം ആളുകളിലേക്ക് പടരാതിരിക്കാൻ എല്ലാ രാജ്യത്തുംലോക്ക് ‍‍ഡൗൺ പ്രഖ്യാപിച്ചു .എന്നാൽ ഈ ലോകത്ത് മനുഷ്യർ ദുർവിനിയോഗം ചെയ്യുന്നുമുണ്ട് .ആരാധനാലയങ്ങളും മറ്റു ഒത്തുചേരുന്ന സന്ദർഭങ്ങളും എല്ലാം ഒഴിവാക്കണം ഇതെല്ലാം പറയുന്നത് നമ്മുടെ നന്മയ്ക്ക് ആയിട്ടാണ് .എന്നാൽ ഇതെല്ലാം ലഭിക്കുന്നുമുണ്ട് .ഈ കാലത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് കുട്ടികളാണ് എങ്ങും ആർക്കും ഇറങ്ങാൻ ആകുന്നില്ല വീടുകളിൽ തന്നെ ഇരിക്കണം കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ അവർ സ്വയം തന്നെ അവരുടെ ബോറടി മാറ്റാൻ ഓരോ വഴികൾ കണ്ടെത്തുന്നു . ഈ മഹാമാരിയ്കെതിരെ ഒരുമിച്ചു പോരാടാം.

ഹന്ന മറിയം വിനോദ്
7B കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം