കാണുന്നിതാ ഞാനെൻ
ശരീരത്തെ
മൂടിപ്പുതച്ചൊരീ
ചില്ലിൻ കൂട്ടിൽ.
ദേഹിയറ്റൊരീ ദേഹം
ഞാൻ കാണുമ്പോ-
ളുളളകാലം മെല്ലെ
നിനവിലെത്തുന്നു.
അധർമ്മമാർഗത്തിൽ
നേടി ഞാൻ പലതും
ഫലമോ എൻ വാർധക്യം
സാരാളത്തായിപ്പോയ് .
അനുഭവിച്ചു പലതും ഞാൻ
അധർമ്മമേറ്റെടുത്തതിൽ.
വേദനകൊണ്ട് പുളയുന്ന വൃദ്ധനെ മാടിവിളിക്കുന്നു
മരണമതാ മുന്നിൽ.
അവസാനമായെൻ
കണ്ണുകൾ കണ്ടൊരാരൂപം
കയറുമായ് നിൽക്കുന്നൊ-
രലംകൃത വേഷം......