ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/എൻറെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എൻറെ നാട്

എൻറെ നാട് ഇന്ന് എത്ര ശാന്തമാണ്. വാഹനങ്ങളുടെ ആർത്തിരമ്പലില്ല. എല്ലായിടത്തും നിശബ്ദത. പ്രകൃതി ഓരോ ദിവസം കഴിയുമ്പോൾ ശുദ്ധമായിക്കൊണ്ടിരിക്കുന്നു. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ, വാഹനങ്ങളുടെ പുക, അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, കാതടപ്പിക്കുന്ന ശബ്ദങ്ങൾ ഇത്തരം കാര്യങ്ങൾ പ്രകൃതിയെയും നമ്മെയും കാർന്ന് തിന്നുകയായിരുന്നു. ഇന്ന് നാം അനുഭവിക്കുന്ന ഓരോ അസുഖത്തിനും കാരണം നാം തന്നെയാണ്. നമ്മുടെ ഭക്ഷണ ശീലങ്ങൾ, വ്യക്‌തിശുചിത്വം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ന് നാം അഭിമുഖീകരിക്കുന്ന 'കോവിഡ് 19' എന്ന മഹാവിപത്തിനെ വ്യക്‌തിശുചിത്വം കൊണ്ടുമാത്രമേ തുരത്താൻ കഴിയൂ. നാം ചെറുപ്പത്തിലെ ശീലിക്കുന്ന ശുചിത്വശീലങ്ങൾ അനുവർത്തിക്കാത്തതു മൂലം ദൈവം തന്ന ഒരു പരീക്ഷണം എന്നു വേണമെങ്കിൽ ഇതിനെ പറയാം. 'കോവിഡ് 19' ൻറെ വ്യാപനം തടയാൻ സർക്കാർ ഏർപ്പെടുത്തിയ ഈ ലോക്ഡൗൺ നമ്മെ എന്തൊക്കെ പഠിപ്പിച്ചു?

    വീടും പരിസരവും വൃത്തിയാക്കാൻ,  കുട്ടികൾക്ക് ജങ്ക് ഫുഡ് കൊടുത്തില്ലെങ്കിലും ജീവിക്കുമെന്ന്, വീട്ടിലെ ഭക്ഷണം രുചികരമാണെന്ന്, വീട്ടിൽ ഇരുന്നാലും പ്രാർത്ഥിക്കാമെന്ന്, വായുമലീനീകരണം കുറക്കാമെന്ന്, യാത്രകൾ മിക്കതും വെറുതെയായിരുന്നെന്ന്, മദ്യനിരോധനം നടപ്പിലാക്കാൻ കഴിയുമെന്ന്, ഇനിയും എത്രയെത്ര കാര്യങ്ങൾ...
    ഇപ്പോൾ നാം പരിസ്ഥിതിയിലേക്ക് ഇറങ്ങി ചെന്നിരിക്കുന്നു. പഴയ കാലത്തെ ഭക്ഷണങ്ങളും വിനോദങ്ങളും പുതുതലമുറയ്ക്കും പരിചിതമായി. 
    എന്തുതന്നെയായാലും ഈ ലോക്ഡൗൺ കാലത്ത് നമ്മുടെ നാടിൻറെ പ്രകൃതി സൗന്ദര്യം നമുക്ക് വേണ്ടുവോളം ആസ്വദിക്കാൻ കഴിയുന്നു.
ഇഷ്ക നഹൽ
4 സി ജി എൽ പി സ്കൂൾ കുമാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം