എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വൈറസ് അഥവാകോവിഡ് -19എന്ന മഹാമാരിയിൽ മുങ്ങികൊണ്ടിരിക്കുകയാണ് ലോകം. കൊറോണ വൈറസ് എന്നാ മഹാവ്യാധിക്ക് ലോകത്തിൽ ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ആയതിനാൽ ഈ രോഗം പടർന്നുകൊണ്ടിരിക്കുകയാണ്. ഇതിൽനിന്ന് രക്ഷനേടണമെങ്കിൽ നമ്മൾ സ്വയം മനസ്സുവയ്ക്കണം, ഒറ്റക്കെട്ടായിനിൽക്കണം. ഗവണ്മെന്റിന്റെ നിർദേശങ്ങൾ കർശനമായും പാലിക്കണം. ചൈനയിലെ വുഹാൻ സിറ്റിയിൽനിന്നാണ് കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഉൽഭവം .വു ഹാൻസിറ്റിയിൽ ഈ വൈറസ് ഉൽഭവിച്ചത് വൃത്തിഹീനമായ മാർക്കറ്റിൽ വിൽക്കപ്പെടുന്ന മാംസങ്ങളിൽ നിന്നുമാണ്. അവിടെ നിന്നും പടർന്ന് ലോകം മുഴുവൻ ഇതു വ്യാപിച്ചു. ഏറ്റവും കുടുതൽ ആളുകൾ മരണപ്പെട്ടത് ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ചൈനയിൽ തന്നെയാണ്. അമേരിക്ക, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ് മുതലായ സമ്പന്ന രാജ്യങ്ങളിലാണ് ഈ വൈറസ് കൂടുതലായി വ്യാപിച്ചിരിക്കുന്നത്. കോവിഡ് -19എന്ന ഈ വൈറസിന്റെ പൂർണ്ണനാമം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. ഈ വൈറസിന്റെ ലക്ഷണങ്ങൾ ശ്വാസതടസ്സം, തലവേദന, പനി, ചുമ, തുമ്മൽ തുടങ്ങിയ വയാണ്‌. രോഗം പിടിപെട്ടവ്യക്തിയിൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഈ രോഗം വരാതിരിക്കാൻ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ടൗവ്വൽ ഉപയോഗിക്കുക, വ്യക്തികളുമായിട്ടുള്ള സമ്പർക്കം കുറക്കുക, അനാവശ്യമായി പുറത്തു പോകാതിരിക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, വീടുകളിൽ തന്നെ ഇരിക്കുക, ഇതൊക്കെയാണ്‌ രോഗത്തിൽ നിന്നും രക്ഷനേടുന്നത്തിനുള്ള മാർഗങ്ങൾ. ഇങ്ങനെയുള്ള കരുതൽഉള്ളതു കൊണ്ടാണ് നമ്മുടെ ഭാരതത്തിൽ ഇതിന്റെ വ്യാപനം വർധിക്കാത്തത്. ഗവണ്മെന്റിന്റെയും, ആരോഗ്യ പ്രവർത്തകരുടേയും, നിയമ പാലകാരുടേയും, കഠിനമായ പ്രവർത്തനങ്ങൾ നമ്മൾക്ക് ശക്തിയും, ജീവനും നൽകുന്നു ഗവണ്മെന്റിന്റെ നിർദേശങ്ങൾ അനുസരിച്ച് ഈ വൈറസി നെ ലോകത്തിൽ നിന്നു തുരത്തുവാൻ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം ഭയം അല്ല ജാഗ്രതയാണ് വേണ്ടത്

ഗംഗ
9 A എൻ എസ് എസ് എച്ച് എസ് എസ് ചിങ്ങവനം
കോ‌‍ട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം