സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/അക്ഷരവൃക്ഷം/ലോക നാശിനി

Schoolwiki സംരംഭത്തിൽ നിന്ന്
ലോക നാശിനി

ഭൂലോകത്തെ നശിപ്പിക്കാനായി
വുഹാനിൽ നിന്നും വന്നു ഞാൻ
മനുഷ്യജീവൻ കാർന്നുതിന്നും
ലോക നാശിനി കൊറോണ ഞാൻ
മനുഷ്യജീവൻ ആണ് എനിക്കിഷ്ടം
മനുഷ്യ ജീവനിൽ അഭയംതേടി
ചൈനയിൽ മാത്രം ഒതുങ്ങി നിന്നു
മനുഷ്യനെന്നെ വ്യാപിപ്പിച്ചു
ചെറുതാണെന്ന് വിചാരിക്കേണ്ട
ഭീതി പരത്താൻ ചെറുതു മതി
ചെറുതായൊന്നു പടർന്നുപിടിച്ചു വലുതായൊന്നു വ്യാപിച്ചപ്പോൾ
ഒരു ജീവൻ ഞാൻ പതിയെ തിന്നു
ഇനി ഞാൻ ജീവൻ മൊത്തം തിന്നും
കേരളത്തിൽ വ്യാപിക്കാൻ ആയി
അടവുകൾ പലതും പയറ്റി ഞാൻ
അടവുകൾ പയറ്റി ജയിച്ചവർ എന്നെ
ലോക് ഡൗൺ എന്നൊരു പൂട്ടിട്ടു
 

ഷാനിഫ എസ്
4 C സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത