ഒരു കൈ തരാം നല്ല നാളെക്ക് വേണ്ടി…...
കൈകൾ കഴുകി പ്രതിരോധിക്കും ഞാൻ…..
ഈ മഹാമാരിയെ തച്ചുതകർക്കാൻ
ഒരു കൈ തരാം നമുക്കൊന്നിച്ചു നിൽക്കാം
പച്ചപരപ്പിന്റെ ഓളങ്ങളിൽ നിന്ന്
ഭൂലോക മാതാവിനെ സംരക്ഷിക്കാൻ
പക്ഷിമൃഗാദികളെ സംരക്ഷിക്കാൻ
ചേർത്തുപിടിക്കു നമുക്ക് മുന്നേറാം
നമ്മുടെ ഈ യജ്ഞം നിറവേറ്റിയിടാൻ
നന്മയ്ക്കുവേണ്ടി വരുമെന്റെ കൂട്ടരെ
നാളേക്കുവേണ്ടി വരുമെന്റെ കൂട്ടരെ
നല്ല നാളേക്ക് വേണ്ടി വരുമെന്റെ കൂട്ടരെ
അതിജീവിക്കാം , നമുക്കൊന്നിച്ചു നിൽക്കാം