എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/കൊറോണ മുന്നറിയിപ്പ്
കൊറോണ മുന്നറിയിപ്പ്
ഇന്ന് മാനവരാശിയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ ഒരു മഹാമാരി ആണ് കൊറോണ. ഒരുപാട് ജനങ്ങളുടെ ജീവനെടുത്ത ഒരു വൈറസാണ് കോവിൽ 19. ഇത് ചൈനയിലെ വുഹാനിലാണ് ആദ്യം തുടക്കമിട്ടത് പിന്നീടത് മറ്റു രാഷ്ട്രങ്ങളിലേക്കും പടർന്നുപന്തലിച്ചു. എല്ലാ മേഖലയിലെയും ഇത് ആഘാതം ഏൽപ്പിക്കുകയുണ്ടായി. വിദ്യാഭ്യാസം, ഗതാഗതം, സാമൂഹിക സാമ്പത്തിക മേഖലകളിൽ ഇത് പ്രതിസന്ധിയിലാക്കി. എല്ലാരീതിയിലും മനുഷ്യർ കെട്ടിയിടപ്പെട്ട അവസ്ഥയിലാണ് നിലനിൽക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് മരണം കുറവാണെങ്കിലും അമേരിക്ക, ഇറ്റലി, സ്പെയിൻ എന്നിവയെല്ലാം നിരന്തരം വർധിച്ചുവരികയാണ്. കേരളത്തിലെ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും മറ്റും ഇടപെടൽ കാരണം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞു. ഇനിയും വ്യക്തിശുചിത്വം ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യം തന്നെ. എപ്പോഴും കൈകളിൽ സോപ്പുകളും മറ്റുമുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക. മാസ്ക് ധരിക്കുക. വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തുപോവുക.ലോക്ക് ഡൗൺ പാലിക്കാതെ മഹാമാരി നമ്മൾ വിളിച്ചു വരുത്താതിരിക്കുക. സൂക്ഷിക്കാൻ ദുഖിക്കേണ്ടി വരില്ല.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം