എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്

പല കടഘങ്ങൾ ചേർന്നതാണ് പരിസ്ഥിതി . നമ്മുടെ വീടും പറമ്പും , നാം ശ്വസിക്കുന്ന വായു , കുടിക്കുന്ന വെള്ളം , വസിക്കുന്ന പ്രദേശം , ഉപയോഗിക്കുന്ന വാഹനം , കടൽ , കായൽ , പുഴകൾ , പാതകൾ , പർവതങ്ങൾ , കാടുകൾ തുടങ്ങി സമൂഹം ഒന്നിച്ചനുഭവിക്കുന്ന എല്ലാം പരിസ്ഥിതിയുടെ ഭാഗമാണ് . ലോകം നേരിടുന്ന പ്രധാന വെല്ലുവിളി പരിസ്ഥിതി പ്രശ്നമാണ് . ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട് . ആരോഗ്യത്തിൻറെയും വൃത്തിയുടെയും കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലാണ് . എന്നാൽ പരിസ്ഥിതി സംരക്ഷണ കാര്യത്തിൽ നാം വളരെ പിന്നിലാണ് .

  നമ്മുടെ വൃത്തിയും വീടിന്റെ  വൃത്തിയും മാത്രം ശ്രദ്ധിച്ച് സ്വാർഥതയുടെ വക്കത്ത് എത്തിനിൽക്കുന്ന നമ്മുടെ നാട് പരിസ്ഥിതി സംരക്ഷണ കാര്യത്തിൽ കുറച്ചും കൂടി മുന്നേറണം

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു.