ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/പരിസ്‌ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
സുന്ദരമായ ഈ പ്രകൃതി ദൈവ ദാനമാണ് . ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധ ജലവും ഭക്ഷണവും എല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്നു . എന്നാൽ നമുക്ക് ജീവിക്കാൻ ഉള്ളത് എല്ലാം തരുന്ന പ്രകൃതി മാതാവിനോട് നാം എന്താണ് ചെയ്യുന്നത്? ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം . നാം ഇന്ന് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു കണക്കില്ല . അത് മണ്ണിനെയും വായുവിനെയും ജലത്തെയും ഒരു പോലെ വിഷമയമാക്കുന്നു. രാസവസ്തുക്കളുടെ അമിത ഉപയോഗം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു . ഇവ മണ്ണിനെ നശിപ്പിക്കുന്നു. കുടിവെള്ളം മലിനമാക്കുന്നു. മറ്റു ജീവികളുടെ ആവാസ മേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റം ഒട്ടേറെ ജീവികളുടെ വംശനാശത്തിന് കാരണമാകുന്നു . ജനപ്പെരുപ്പത്തിന്റെയും വ്യവസായിക വളർച്ചയുടെയും ഭാഗമായും കാട് നശിപ്പിക്കപ്പെടുകയാണ് . പ്രകൃതിയുടെ ശ്വാസകോശങ്ങൾ ആയ മരങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ നാം നമ്മുടെ നിലനിൽപ്പിനെ തന്നെയാണ് ചോദ്യം ചെയ്യുന്നത് . മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും , മരങ്ങൾ നട്ടുപിടിപ്പിച്ചും , ജലാശയങ്ങൾ മലിനമാക്കാതെയും , ജൈവ കൃഷിരീതിയിലൂടെയും , അധികമായ വായുമലിനീകരണം നടത്താതെയും നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം . അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് വർദ്ധിക്കാനും, ശരിയായ കാലാവസ്ഥ ലഭിക്കാനും , ശുദ്ധജലം ലഭിക്കാനും പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ. പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ് . കരയെയും , ജലത്തെയും , വായുവിനെയും സംരക്ഷിച്ചു നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം