സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/പ്രകൃതി ഈശ്വരദാനം

പ്രകൃതി ഈശ്വരദാനം

പ്രകൃതിയാണ് മനുഷ്യജീവന്റെ നിലനില്പിന് ആധാരം .ഭൂമി നമുക്ക് എന്തെല്ലാം നൽകുന്നു. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട് .എല്ലാറ്റിനും മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചു .എന്നാൽ ഇന്ന് ശാസ്ത്രത്തിന്റെ ,പുതിയ സാങ്കേതികവിദ്യകളുടെ ആഗമനം മനുഷ്യനെ പ്രകൃതിയിൽ നിന്നകറ്റി. പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ചു .വായു ,വെള്ളം ,മണ്ണ് എല്ലാം മലിനമായി.എന്നാൽ ഇപ്പോൾ പ്രകൃതി തിരിച്ചടിക്കുകയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിറുത്തി പ്രകൃതിയുടെ സംരക്ഷകരായി മാറാൻ സമയമായെന്ന് പ്രളയം ,നിപ്പ ,കൊറോണ വൈറസ് - ഇവ നമ്മെ ഓർമ്മിപ്പിക്കുന്നു
                                           
       നമ്മുടെ ഗവൺമെന്റ് ഈ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് എത്ര നന്നായി എന്ന് ഞാൻ കരുതുന്നു .നിരത്തിൽ വാഹനങ്ങളില്ല ,പുകയില്ല ,ശബ്ദമില്ല .അന്തരീക്ഷം എത്ര ശുദ്ധമായികൊണ്ടിരിക്കുന്നു .ഫാക്ടറികളുടെ പ്രവർത്തനമില്ല .ഫാക്ടറി അവശിഷ്ടങ്ങൾ ജലാശയങ്ങളിലേക്ക് ഒഴുകാത്തതിനാൽ ജലം ശുദ്ധമായി കൊണ്ടിരിക്കുന്നു .ഹോട്ടലുകളും ,തട്ടുകടകളും അടഞ്ഞതിനാൽ മനുഷ്യൻ അവന്റെ ആരോഗ്യം സംരക്ഷിക്കുന്നു .പ്രകൃതി മനുഷ്യന്റെ നല്ല നാളേയ്ക്കായി ഒരുങ്ങുന്ന കാഴ്ച !

     അഹങ്കാരത്തെ അടക്കാം ,താഴ്മയുള്ളവരാകാം .ഈ ലോകജീവിതം നശ്വരമാണ്. ഒന്നും നാം സ്വന്തമാക്കണ്ട. പങ്കുവച്ച് ജീവിതം ആരംഭിക്കാം .ലോകം വിറങ്ങലിച്ചു നിൽക്കുന്ന ഈ മഹാമാരിക്കു മുമ്പിൽ പകച്ചു നിൽക്കാതെ പ്രപഞ്ചത്തെ നമുക്കായി ഒരുക്കിയവനെ ലോകം തിരിച്ചറിയട്ടെ .സർവ്വശക്തനിലേക്ക് തിരിയാൻ സ്രഷ്ടാവ് പ്രപഞ്ചശക്തികളെ തന്നെ കരുവാക്കിയിരിക്കുന്നു എന്ന കാര്യം മനസിലാക്കാം . ധിക്കാരം വെടിയാം പ്രകൃതിയെ സ്നേഹിക്കാം പങ്കുവയ്ക്കാം .
 

അനീറ്റ ഡേവീസ്
9 B സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം.
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം