ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ പ്രകൃതിയും ജീവജാലങ്ങളും
പ്രകൃതിയും ജീവജാലങ്ങളും പ്രകൃതി മനുഷ്യ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു.നമ്മുടെ ചുറ്റുവട്ടത്തിലുള്ള മരങ്ങളും ചെടികളും കുളങ്ങളും നദികളും തടാകങ്ങളും ഉൾപ്പെടുന്നതാണ് നാം പ്രകൃതി എന്ന് വിളിക്കുന്നത്.നമ്മുടെ നിത്യജീവിതത്തിൽ ആവശ്യമായ എല്ലാ ഘടകങ്ങളും നമുക്ക് ലഭിക്കുന്നത് അത് പ്രകൃതിയിൽ നിന്നാണ്. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. എന്നാൽ ഇപ്പോൾ നമ്മൾ ഈ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ജീവൻറെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ് ജലം. ഇപ്പോഴത് ഇത് ഒരു അപൂർവ്വ വസ്തുവായി മാറി കൊണ്ടിരിക്കുകയാണ്. പ്രകൃതിയിൽ ജലത്തിൻറെ തോത് കുറഞ്ഞുവരുന്നതായി നാം മനസ്സിലാക്കേണ്ടതുണ്ട്.നദീതീരങ്ങളിലും വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന മലിനജലം മൂലം നദികളിലെ വെള്ളം വിഷമയമായി തീരുന്നു. മത്സ്യങ്ങൾക്കും മറ്റു ജീവികൾക്കും അതിൻറെ നിലനിൽപ്പിന് ഇത് ബാധിക്കുന്നു.
നാഗരികതയുടെയും വ്യവസായവൽക്കരണത്തിന്റെയും മഞ്ഞലോഹ തിന്റയും പിന്നാലെയുള്ള കുതിച്ചോട്ടെത്തിൻറെയും ഫലം പ്രകൃതി നശീകരണവും കുടിവെള്ളക്ഷാമവും മാറാരോഗങ്ങളും പോലെയുള്ള സാമൂഹിക വിത്തുകൾക്ക് വഴി വെക്കലാണ്. ഇത് തുടർന്നും ശുദ്ധജലവും ശുദ്ധവായുവും ലഭിക്കാതെ വരും. വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചു മലിനവസ്തുക്കൾ ശുദ്ധജലത്തിലും തടാകങ്ങളിലും നിഷേധിച്ചും വിഷമയമായ വാതകങ്ങളുംമൂലം അന്തരീക്ഷവും നശിപ്പിക്കുന്നു.പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ചും മനുഷ്യൻ പ്രകൃതി ഹാനി വരുത്തുന്നു.അതിനാൽ നമ്മൾ ഇതെല്ലാം തീരെ ഇല്ലാതാക്കി പ്രകൃതിയെ സംരക്ഷിക്കാനുള്ളക്കാനുള്ള മാർഗ്ഗം കാണണം. അങ്ങനെ ചെയ്താൽ വരുംകാലത്ത് പ്രകൃതിയെ ഒരു അമ്മയെപ്പോലെ സംരക്ഷിക്കാൻ നമ്മൾക്ക് കഴിയും. തിരിച്ച് പ്രകൃതിയിൽനിന്നും നമുക്കും സംരക്ഷണം ലഭിക്കും.....
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം