ജി.എൽ.പി.എസ് അടക്കാകുണ്ട്/അക്ഷരവൃക്ഷം/ഒരു നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നല്ല നാളേക്കായ് ..

വർത്തമാനകാലത്തെ നമ്മുടെ പരിസ്ഥിതിയുടെ അവസ്ഥ വളരെ ദയനീയമാണ്. മനുഷ്യരായ നാം തന്നെ അതിനെ ചൂഷണം ചെയ്യുന്നു. അതിന്റെ വിപത്തുകൾ അനുഭവിക്കുന്നതും നാം തന്നെയാണ്. ഭൂമിയുടെ ആണിക്കല്ലുകൾ എന്ന് നാം വിശേഷിപ്പിക്കുന്ന പർവ്വതങ്ങൾ ഇടിച്ചു താഴ്ത്തിയും ,ജലധാരകൾ അടച്ചും നാം നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നു. ശുദ്ധവായുവിനായി നമ്മുടെ പൂർവ്വീകർ നട്ടുപിടിപ്പിച്ച വൻമരങ്ങൾ നാം തന്നെ മുറിച്ചു മാറ്റുന്നു. ഇതിന്റെ ഫലമായി മണ്ണിടിച്ചിലും പ്രളയവും ഉണ്ടായി. പഴയ കാലത്തുണ്ടായിരുന്ന പല ജലസ്രോതസ്സുകളും നാം നമ്മുടെ സൗകര്യത്തിനായി മാറ്റിമറിച്ചു. പകരം റോഡുകളും കോൺക്രീറ്റ് കെട്ടിടങ്ങളും ഉയർന്നു കൊണ്ടിരിക്കുന്നു. ഭൂഘടന യെ മാറ്റി മറിക്കുമ്പോൾ അത് നമ്മെ പ്രതികൂലമായി ബാധിക്കുന്നു. അതിൽ നമ്മുടെ വനസമ്പത്തും ജീവജാലങ്ങളും ഉൾപ്പെടുന്നു. മണ്ണിന് ഭീഷണിയാകുന്ന പ്ലാസ്റ്റിക്കുകൾ പൂർണമായും നാം ഒഴിവാക്കണം. പുഴകളിലും തോടുകളിലും കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ വൃത്തിയാക്കണം.മരങ്ങൾ നട്ടുപിടിപ്പിച്ചും ജലസ്രോതസ്സുകൾ സംരക്ഷിച്ചും ആരോഗ്യപൂർണ്ണമായ ഒരു പരിസ്ഥിതിയെ നമുക്ക് കെട്ടിപ്പടുക്കാം.നാം ജീവിക്കുന്ന നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.അതിനായ് നമുക്ക് കൈകോർത്ത് മുന്നേറാം....

അമീല മർജാൻ
2 B . ജി.എൽ.പി.എസ് അടക്കാകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം