ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/ആരോഗ്യവും, ശുചിത്വവും പിന്നെ എന്റെ പ്രകൃതിയും....
ആരോഗ്യവും, ശുചിത്വവും പിന്നെ എന്റെ പ്രകൃതിയും....
നമ്മുടെ ആരോഗ്യം നാം തന്നെയാണ് കാത്തുസൂക്ഷിക്കേണ്ടത് ആരോഗ്യത്തിന്റെ നിലനിൽപ്പിന് ഒരു അത്യാവശ്യ ഘടകമാണ് ശുചിത്വം. ശുചിത്വ മുണ്ടെങ്കിലേ നല്ല ആരോഗ്യ മുണ്ടാക്കും. ശുചിത്വത്തിന്റെ ആദ്യപടിയാണ് വ്യക്തി ശുചിത്വം. വ്യക്തി ശുചിത്വമാണ് നല്ല ആരോഗ്യത്തിന്റെ നിലനിൽപ്പിന് ആധാരം ശുചിത്വം നിലനിർത്താൻ ആവശ്യമായ ഒരു പ്രധാനഘടകമാണ് പരിസ്ഥിതി സംരക്ഷണം നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നത് യുവതലമുറ വെറും ഒരു മുത്തശ്ശി കഥ യായാണ് കാണുന്നത്. ഇതിനുള്ള ഫലം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് നമ്മൾ. പ്രകൃതി നമുക്ക് മാത്രമുള്ളതല്ല മറ്റെല്ലാ ജീവജാലങ്ങളോടൊപ്പം കുറച്ച് കാലം പങ്കിട്ട ശേഷം മുകളിലേക്ക് ചെല്ലണമെന്ന് പറഞ്ഞ ദൈവം നമുക്ക് വാടകയ്ക്ക് തന്നതാണ് ഈ മനോഹരമായ പ്രകൃതിയെ എന്നാൽ നമ്മൾ അതൊന്നും ചിന്തിക്കാതെ പ്രകൃതിയെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. കാടു വെട്ടി നിരത്തി കോൺഗ്രീറ്റ് ഭീമുകൾ കെട്ടി പൊക്കിയും കടലുകളെ മാലിന്യകൂമ്പാരങ്ങളുടെ കുപ്പ തൊട്ടിലാക്കിയും വായു മലിനസമാക്കിയും പ്രകൃതി എന്ന അമ്മയെ നിരന്തരം കൊന്നുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടു ശുചിത്വം പാലിച്ചു കൊണ്ടും ആരോഗ്യപ്രവർത്തകരുടെ വാക്കുകൾ അനുസരിച്ചു കൊണ്ടും നല്ല ആരോഗ്യത്തോടെ നമ്മുക്ക് ഒറ്റകെട്ടായി ഈ മഹാമാരിയെ ചെറുത്തു നിർത്താം..........
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം