ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/പൊന്നുവിന്റെ സംശയം

Schoolwiki സംരംഭത്തിൽ നിന്ന്
പൊന്നുവിന്റെ സംശയം

പതിവുപോലെ അമ്മയുടെ വിളി കേട്ടാണ് അവൾ എഴുന്നേറ്റത്. നേരം നല്ല പോലെ വെളുത്തിരുന്നു. അമ്മ പറഞ്ഞു മോളെ എഴുന്നേറ്റു പോയി പല്ല് തേക്ക്. പൊന്നു പല്ലു തേച്ചു. ചായ കുടിച്ചു. തിണ്ണയിൽ പോയി നോക്കിയപ്പോൾ അച്ചാച്ചൻ പത്രം വായിക്കുന്നു. ഇന്ന് എത്ര പേർക്ക് korona ഉണ്ട് അമ്മമ്മ ചോദിച്ചു. ഏഴു പേർക്ക്. അച്ചാച്ചൻ മറുപടി പറഞ്ഞു. പൊന്നു വിനു കാര്യം മനസ്സിലായി. എന്നാൽ കുറച്ചു സമയം ടിവി കാണാം എന്ന് വിചാരിച്ച് ടീവി ഓണാക്കിയപ്പോഴേക്കും അച്ഛൻ വാർത്ത കാണാൻ വന്നു. കൊച്ചു ടിവി കാണണ്ട ഞാൻ കുറച്ചു വാർത്ത കാണട്ടെ. അച്ഛൻ അവളോടു പറഞ്ഞു. ടിവി വെച്ചു. അവിടെ യും korona വിശേഷങ്ങൾ. Korona ആയതിനാൽ അച്ഛൻ വീട്ടിൽ തന്നെയുണ്ട്. എന്നാൽ മുറ്റത്ത്‌ ഇറങ്ങി കളിക്കാൻ അനിയത്തികുട്ടിയെ വിളിച്ചപ്പോൾ അവൾ പറയുവാ ചേച്ചി മുറ്റത്ത്‌ ഇറങ്ങല്ലേ, ഞാൻ രാവിലെ നോക്കുമ്പോൾ മുറ്റത്ത്‌ രണ്ടു korona നിൽക്കുന്നു അതു നമ്മളെ പിടിക്കും. അതു കൊണ്ട് മുറ്റത്തു പോകണ്ട. അകത്ത് ഇരുന്നു കളിക്കാം. അപ്പോൾ പൊന്നുവിനു സംശയം ആയി. എന്താണ് ഈ korona, ഇവൻ വലിയ സംഭവം ആണല്ലോ ഇവൻ കാരണം സ്കൂൾ നേരത്തെ അടച്ചു.പരീക്ഷയും നടന്നില്ല ആർക്കും പുറത്തു പോകാനും പറ്റുന്നില്ല. ഇവൻ നമ്മളെ വന്നു പിടിക്കുമോ. അവൾ അമ്മയുടെ അടുത്തെത്തി, അമ്മേ എന്താണ് ഈ korona. ഇതു നമ്മളെ പിടിക്കുമോ? അവൾ ചോദിച്ചു തന്തു പറഞ്ഞു അവൾ രാവിലെ മുറ്റത്തു നിന്ന് koronaye കണ്ടെന്നു. അതു നമ്മളെ പിടിക്കും എന്ന്. അവളുടെ സംശയം theernnilla. അപ്പോൾ അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു. മോളെ ഈ Korona എന്നത് വൈറസ് എന്ന ഒരുതരം അണുക്കൾ പകർത്തുന്ന രോഗമാണ്. എന്താണ് ഈ വൈറസ്? അവൾ ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു വൈറസു കളെ നമുക്ക് കണ്ണു കൊണ്ട് കാണാൻ കഴിയില്ല. ജലദോഷം, പനി തുടങ്ങിയ അസുഖങ്ങൾ ഉണ്ടാക്കുന്നതു വൈറസ് ആണ്. എന്നാൽ ഈ korona വൈറസ് ഒരു മാരക രോഗം ആണ്. ഇത് ആദ്യമായി ഉണ്ടായത് ചൈനയിൽ vuhan എന്ന സ്ഥലത്തആണ്. അവിടെ നിന്നും വളരെ വേഗം ഈ ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുവാണ്. അതിനാൽ എല്ലാവരും വളരെ പേടിച്ച് ഇരിക്കുവാ. അപ്പോൾ അവൾ ചോദിച്ചു അമ്മേ ഈ രോഗം എങ്ങനെ ആണ് ഒരാളിൽ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നത്. അമ്മ പറഞ്ഞു മോളെ ഈ രോഗം ഉള്ളവരുമായി സമ്പർക്കം മൂലമുണ്ടാകാം. കൂടാതെ അവർ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ തുപ്പുകയോ ചെയ്യുമ്പോൾ വൈറസ് രോഗാണുക്കൾ പുറthethum.അവയിൽ നമ്മൾ തൊട്ടാൽ ആ വൈറസ് നമ്മുടെ കൈ കളിൽ പറ്റും. ആ കൈകൊണ്ട് നമ്മൾ നമ്മുടെ വായിലോ മൂക്കിലോ തൊട്ടാൽ കണ്ണിലോ തൊട്ടാൽ ആ അണുക്കൾ നമ്മുടെ ശരീരത്തിൽ കയറി നമ്മളും രോഗിയായി മാറും. ഇതു വരാതി രിക്കാൻ എന്താണ് നമ്മൾ ചെയ്യേണ്ടതു. അവൾ ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു. അതിനു മാർഗം ഉണ്ട്. നമ്മൾ പുറത്തു പോകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. കൂടാതെ കൈകൾ ഇടയ്ക്കിടെ സോപ്പഉം വെള്ളവും ഉപയോഗിച്ച് കഴുകണം. അവശ്യമില്ലാതെ വായിലോ കണ്ണിലോ കൈകൊണ്ടു തൊടരുത്. മനസ്സിൽ ആയോ. ശരി അമ്മേ ഇനി ഞാൻ ആവശ്യത്തിനു മാത്രമേ പുറത്തിറങ്ങൂ. അതിനു ശേഷം കൈ കാലുകൾ സോപ്പ് ഇട്ടു കഴുകിക്കോളാം. പൊന്നു പറഞ്ഞു. കൂട്ടുകാരെ, നിങ്ങളും ഇടയ്ക്കിടെ കൈകൾ സോപ്പ് ഇട്ട് കഴുകുക. ആവശ്യം ഇല്ലാതെ പുറത്ത് ഇറങ്ങി നടക്കല്ലേ. വായിലും കണ്ണിലും കൈ ഇടല്ലേ. ഇങ്ങനൊക്കെ ചെയ്താൽ നമ്മുടെ നാട്ടിൽ നിന്നും ഒഴിവാക്കാൻ കഴിയും ഈ രോഗത്തെയും. പൊരുതാം.നേരിടാം . Korona എന്ന ഈ മഹാ മാരിയെ.

സായ രാജേഷ്
1 ബി ജി.വി.എച്ച്.എസ്സ്.കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ