ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ ആവശ്യകത
ശുചിത്വത്തിന്റെ ആവശ്യകത
'ആരോഗ്യമാണു് ധനം.’ മനുഷ്യരാശിയുടെ ജീവിതമുദ്രയായിരുന്ന ഇത്. ഭാരതീയപാരമ്പര്യം ഉള്ള ജനതയുടെ അടിയുറച്ച വിശ്വാസം ആയിരുന്നു. ആർഷപൗരാണിക ഭാരതത്തിന്റെ ശുചിത്വക്രമീകരണം ലോകജനത പോലും അസൂയയോടെ നോക്കിയിരുന്നു. ആധുനികവൈദ്യശാസ്ത്രത്തിന്റെ പലചികിത്സാരീതികളും ഭാരതത്തിന്റെ ആയുർവേദ പാരമ്പര്യത്തിൽ നിന്നും ഉൾക്കൊണ്ടിട്ടുള്ളതാണ്. നമ്മുടെ ശുചിത്വവും ആരോഗ്യസ്ഥിതിയും ശ്രദ്ധാർഹമാണ്. സാമൂഹ്യദുരന്തമായി ഇന്ന് നമ്മുടെമുന്നിലുള്ള കൊറോണ എന്ന വ്യാധിയ്ക് കാരണവും വ്യക്തിശുചിത്വമില്ലായ്മയാണ്. ലോകം പോലും സ്തംഭിച്ചുനിൽക്കുന്നത് ഒരു ചെറിയകാര്യമല്ല. ലോക്ഡൗൺ എന്ന പ്രതിരോധബന്ധനം തീരുമ്പോൾ നമുക്കു പിന്നിലോട്ടു ചിന്തിയ്ക്കാം. എവിടെയാണ് നമുക്ക് പിഴച്ചത്. മറ്റുള്ളവരെ നന്നാക്കാൻ ശ്രമിയ്ക്കാതെ സ്വയം നന്നാകാൻ ശ്രമിയ്ക്കുക. മാലിന്യമില്ലാത്ത പരിസ്ഥിതി, ഉപാധികളില്ലാത്ത നിർബന്ധശുചിത്വം, പ്രതിരോധശേഷി ആർജ്ജിയ്ക്കൽ . ഇതായിരിക്കണം ഒരു ഉത്തമപൗരൻ എന്ന നിലയിൽ നമ്മുടെ ലക്ഷ്യം. ഭാവിയിൽ നമ്മുടെ ചുറ്റും; നമ്മുടെ പിഴവുകൾ കൊണ്ട് അദൃശ്യരായ കൊലയാളികൾ വിഹരിയ്ക്കാതിരിക്കട്ടെ. വൈദ്യശാസ്ത്രം അമ്പരക്കാതിരിയ്ക്കട്ടെ.ലോകം സ്തംഭിയ്ക്കാതിരിയ്ക്കട്ടെ. അതായിരിയ്ക്കണം നമ്മുടെ ദൃഢപ്രതിജ്ഞ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം