സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/പൊരുതാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം കൊറോണയെ

കൊറോണ വൈറസ് അഥവാ കോവിഡ് 19 ലോകം മുഴുവൻ പടരുകയാണ്. മരണങ്ങൾ കൂടി വരുന്നു ലോകം അശങ്കയിൽ. മറ്റു രാജ്യങ്ങളിൽ നിന്നും പ്രവാസികളിൽ നിന്നും ആണ് രോഗബാധ കേരളത്തിലും ഉണ്ടാകുന്നത്, വയറസിനെ പ്രധിരോധിക്കാൻ നമ്മുടെ സർകാർ ഇന്ന് രാവും പകലും ഇല്ലാതെ പ്രവർത്തിക്കുന്നു. ലോക ചരിത്രത്തിലെ ആദ്യ സംഭവം ആണ് ദൈവലയങ്ങളും മറ്റും അടച്ച് ഇടുന്നത്. ഒരു സ്ഥലം അല്ല ഒരു രാജ്യം അല്ല ലോകം മുഴുവൻ ആണ് അടച്ച് ഇടുന്നത്. അമേരിക്കയിൽ ഓരോ സെക്കൻഡിൽ ആണ് ജീവൻ പൊലിയുന്നത്‌. ഇത് വളരെ അശങ്ക നിറഞ്ഞ കാര്യം ആണ്. ഇതിനിടയിൽ സ്വന്തം ജീവന് വരെ നൽകാൻ തയ്യാറായി നിൽക്കുന്ന ഡോക്ടർമാർ നഴ്സുമാർ ആശുപത്രി ജീവനക്കാർ പോലീസകാർ. കുറച്ച് പേർ വൈറിസിന് കീഴടങ്ങി. ഇറ്റലിയിലും മറ്റും ആളുകൾ മരിച്ച് വീഴുകയാണ് അമേരിക്കയിൽ രോഗബാധ 10 ലക്ഷം കടന്നു.

ഈ വൈറസിനെ പ്രതിരോധിക്കാൻ :

കൈകൾ ഇടക്ക്‌ ഇടക്ക് നന്നായി കഴുകുക അത്യാവശ്യത്തിനായി മാത്രം പുറത്ത് പോകുക. പോകുമ്പോൾ മാസ്ക് ധരിച്ച് പോകണം, രോഗ ലക്ഷണങ്ങൾ ഉള്ള ആളുകളുമായി ഇടപടെതിരിക്കുക, വാഹനങ്ങളിൽ 2 പേരല്ലാതെ സഞ്ചരിക്കരുത്, പനി, ചുമ, ശ്വാസതടസ്സം എന്നിവ ഉണ്ടകിൽ ഉടനെ വൈദ്യസഹായം തേടുക. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉള്ള വാക്സിൻ കണ്ടെത്തുന്ന വരെ സർകാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ ഇരിക്കാം.

ഒരുമിച്ച് പോരാടാം അതിജീവിക്കാം...........



ആൻമരിയ പൗലോസ്
7 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം