ഇനിയും ജീവനറ്റു പോയിട്ടില്ലാത്തൊരു
പുൽക്കൊടിത്തുമ്പിനെ കണ്ടുവോ മനുജരെ
പ്രകൃതിയുണ്ടെങ്കിലേ ജീവനുള്ളന്നു
തിരിച്ചറിയുവാനായോ മനുജരെ
സാമ്രാജ്യങ്ങൾ വെട്ടിപിടിക്കുവാൻ
പരിശ്രമിക്കുന്ന വേളയിൽ
കൈയിലുള്ളതിനൊന്നും അർത്ഥമില്ലെന്ന
കാഴ്ച്ചയിൽ ഉള്ളതൊന്നും സ്വന്തമല്ലെന്നു തിരിച്ചറിയുന്നോ മനുജരെ
നൂതന ശാസ്‌ത്ര സാങ്കേതികതയിൽ ഭ്രമിച്ചു പോയ മനുജനെ
തിരിച്ചീ പ്രപഞ്ച സത്യത്തിലേക്കു കൊണ്ടുവരാൻ
വേണ്ടിവന്നതോ നിസ്സാരനാമൊരു
കൊറോണയെന്നോരു വൈറസ്സ്
മനുഷ്യരൊന്നായി തീരുവാൻ
ഒരു പ്രളയവും കൊറോണയും
മനുഷ്യജീവനുമായി മൽപ്പിടുത്തം നടത്തീടും
കൊറോണയെന്ന വൈറസിനെ
തിരിച്ചറിവിന്റെ പാതയിൽ എത്തിടും
മനുജരാം ഞങ്ങൾ ഒരു മനസ്സായി
നിന്നീ മഹാവിപത്തിനേയും തുരത്തിടും