ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/പ്രതിരോധമാണ് ചികിത്സയെക്കാൾ വലുത്
പ്രതിരോധമാണ് ചികിത്സയെക്കാൾ വലുത്
പണ്ടു മുതലേ നാം കേട്ടിട്ടുള്ള ആപ്തവാക്യമാണ് 'പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത് 'എന്നത്. പ്രതിരോധം പലവിധമാണ്. ചികിൽസിക്കുക എന്നതിലുപരി രോഗം വരാതിരിക്കാനുള്ള പ്രതിരോധപ്രവർത്തനമാണ് നമ്മിൽ നിന്നുണ്ടാകേണ്ടത്. ഈ പ്രതിരോധ പ്രക്രിയ നമുക്ക് ശരീരം തന്നെ നൽകുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധപ്രവർത്തനമാണ് ശരീരത്തിന്റെ ഊഷ്മാവ് സ്വയം വർധിപ്പിക്കുക എന്നത്. ഇതിനെ സാധാരണയായി പനി എന്നാണ് നാം പറയാറുള്ളത്. പ്രതിരോധ ശേഷി വർദ്ധിക്കാൻ വേണ്ടിയാണ് ചെറുപ്പം മുതലേയുള്ള പോളിയോ, കുത്തിവെപ്പുകൾ, അതുപോലെ ഓരോ നിശ്ചിത വയസ്സിലുള്ള കുത്തിവെപ്പുകൾ തുടങ്ങിയവ. പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതും, വ്യായാമം ചെയ്യുക എന്നതും രോഗപ്രതിരോധത്തിന്ന് ഏറ്റവും നല്ല മാർഗങ്ങളാണ്. 2020 ലെ പുതിയ രോഗപ്രതിരോധ പ്രവർത്തനമാണ് 'അകലം പാലിക്കുക 'എന്നത്. ഇത് ഏറ്റവും നല്ല ഒരു പ്രതിരോധപ്രവർത്തനമാണ്. ഉയർന്ന രോഗപ്രതിരോധശേഷിയുള്ളവരിൽ അസുഖം വരൽ കുറവാണ് എങ്കിലും അവർ രോഗാണുക്കൾ പകരാൻ കാരണക്കാരായേക്കാം. രോഗം വന്ന് സമ്പത്തും ആരോഗ്യവും നഷ്ട്ടമാവുന്നതിലുപരി ചിട്ടയും തുച്ഛവുമായ പ്രതിരോധപ്രവർത്തനം കൊണ്ട് അസുഖത്തിൽ നിന്നും വിട്ടു നിൽക്കാൻ സാധിക്കും. ഇതിനു വേണ്ടിയാണ് സർക്കാരും ആരോഗ്യപ്രവർത്തകരും രാവും പകലുമില്ലാതെ കഷ്ടപ്പെടുന്നത്. അതുകൊണ്ടു തന്നെ അകലം പാലിച്ചുകൊണ്ട് രോഗത്തെ നമ്മൾ പ്രതിരോധിക്കണം. അതിനു നമുക്ക് കഴിയണം. അതുകൊണ്ടാണ് 'പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത് 'എന്ന് പറയുന്നത്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം