സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്/അക്ഷരവൃക്ഷം/ സംരക്ഷിക്കാം നമ്മുടെ പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാം നമ്മുടെ പ്രകൃതിയെ

സുന്ദരമായ ഈ പ്രകൃതി ദൈവദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം പ്രകൃതിയിലുണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു.ഇത്രയും ഫലഭൂയിഷമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനുവേണ്ടി മനുഷ്യൻ പരിസ്ഥിതിയ്ക്ക് ഗുണമകരമായി പ്രവർത്തിച്ചാൽ മാത്രം മതി.മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും, മരങ്ങൾ നട്ടുപ്പിടിപ്പിച്ചും,ജലാശയങ്ങൾ മലിനമാകാതെയും പരിപാലിക്കുക. വായു മലിനീകരണം നടത്താതേയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വർധിക്കുന്നതിലൂടെ ഓക്സിജൻെറ അളവ് കൂടുന്നു. ഇത് ശുദ്ധവായു ലഭിക്കുന്നതിന് സഹായിക്കുന്നു. ഭൂമിയുടെ ചൂട് കുറയ്ക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പ്രകൃിയെ സംരക്ഷിക്കുന്ന വാഹകരാകാം.

ദീപിക
3 സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം